mehandi new

നഗരസഭ കൌണ്‍സിലര്‍ക്ക് കടന്നല്‍ കുത്തേറ്റ് പരിക്ക്

ഗുരുവായൂര്‍ : വാര്‍ഡ് സഭയുടെ നോട്ടീസ് വിതരണത്തിനിറങ്ങിയ നഗരസഭ കൌണ്‍സിലര്‍ക്ക് കടന്നല്‍ കുത്തേറ്റ് പരിക്ക്.  38-ാം വാര്‍ഡ് കൗസിലര്‍ താമരയൂര്‍ സ്വദേശി താമരശേരി വിനോദ് കുമാറിനാണ് കടന്നല്‍ കുത്തേറ്റത്. ശബരിമലക്ക് പോകാനായി വ്രതം…

മാംസ വില്‍പ്പന ശാലകളുടെയും കോഴിവില്‍പ്പന കേന്ദ്രങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തണം

ഗുരുവായൂര്‍ : മാംസ വില്‍പ്പന ശാലകളുടെയും കോഴിവില്‍പ്പന കേന്ദ്രങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന്  കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മേഖല കവെന്‍ഷന്‍ ആവശ്യപ്പെട്ടു. ഹോട്ടലുകള്‍ അന്തര്‍ദേശീയ നിലവാരം പുലര്‍ത്തണമെന്ന്…

ചെമ്പൈ സംഗീതോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായ ചെമ്പൈ സംഗീതോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പതിനഞ്ച് ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തിന്റെ ഉദ്ഘാടനം വൈകീട്ട് 6.0ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍…

കീക്കോട്ട് നേര്‍ച്ച നാളെ മുതല്‍ – നേര്‍ച്ച മുടക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോപണം

ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍പ്പടി സയ്യിദ് ബാ ഖ്വാജ മുഈനുദ്ധീന്‍ സഖാഫ് ആറ്റക്കോയ തങ്ങളുടെ മൂന്നാമത് ആണ്ട് നേര്‍ച്ച നാളെ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. ബുധന്‍, വ്യാഴം, വെള്ളി മൂന്നു ദിവസങ്ങളിലായി നടക്കുന്ന…

ചാവക്കാട് കടല്‍ തീരത്ത് രാജഹംസം

ചാവക്കാട് : അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ രാജഹംസ പക്ഷി ചാവക്കാടെത്തി. പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് കടല്‍കാക്കകളുടെ കൂട്ടത്തില്‍ തലയുയര്‍ത്തിപിടിച്ച് ഇരതേടിയിരുന്ന രാജഹംസത്തെ പ്രശസ്ത പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസനാണ് രാജഹംസത്തെ…

പാവപ്പെട്ടവന്‍ പണിയെടുത്ത് ഉണ്ടാക്കുന്ന പണത്തിന് യാതൊരു വിലയുമിഇല്ല – കുമ്മനം രാജശേഖരന്‍

ഗുരുവായൂര്‍ : പാവപ്പെട്ടവന്‍ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കുന്ന പണത്തിന് യാതൊരു വിലയും ഇല്ല, കളളപ്പണക്കാരുടെയും കളളനോട്ട്  മാഫിയയുടെയും പണം കൊണ്ട് എല്ലാം നേടാവുന്ന അവസ്ഥക്ക് മാറ്റം വരുത്തണമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം…

ഭാര്യയും മക്കളും ഉപേക്ഷിച്ച അന്ധനായ വൃദ്ധന് ചാവക്കാട് താലൂക്കാശുപത്രി പാലിയേറ്റീവ് കെയറിന്റെ…

ചാവക്കാട് : വൃത്തിഹീന സാഹചര്യത്തില്‍ കിടന്ന ഭാര്യയും മക്കളും ഉപേക്ഷിച്ച അന്ധനായ വൃദ്ധന് ചാവക്കാട് താലൂക്കാശുപത്രി പാലിയേറ്റീവ് കെയര്‍ വളണ്ടിയെഴ്സിന്റെ പരിചരണം ആശ്വാസമായി. തിരുവത്ര മാമ്പത്ത് അപ്പുണ്ണിയുടെ ആറു മക്കളില്‍ രണ്ടാമനായ…

2000 രൂപയുടെ കളര്‍പ്രിന്റ്‌ നല്‍കി വ്യാപാരികളെ കബളിപ്പിച്ചു – പതിനാലുകാരി പിടിയില്‍

ചാവക്കാട് : പുതിയ 2000 രൂപ നോട്ടിന്റെ കളര്‍പ്രിന്റ്‌ നല്‍കി വ്യാപാരികളെ കബളിപ്പിച്ച പതിനാലുകാരി പിടിയില്‍. വെളിയങ്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ മന്ദലാംകുന്നിലാണ് സംഭവം. അറുപതിനു മുകളില്‍ പ്രായമുള്ള…

കേളപ്പജി സ്മാരക പുരസ്‌കാരം ടി വി ചന്ദ്രമോഹന് സമ്മാനിച്ചു

ഗുരുവായൂര്‍ : കേരള മഹാത്മജി സാംസ്‌കാരിക വേദിയും തവൂര്‍ കേളപ്പജി സാംസ്‌കാരിക സമിതിയും സംയുക്തമായി ഏര്‍പ്പെടുത്തിയ കേളപ്പജി സ്മാരക പുരസ്‌കാരം ടി.വി.ചന്ദ്രമോഹന് സമ്മാനിച്ചു. ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ എം.പി. അബ്ദുസമ്മദ് സമദാനി പുരസ്‌കാര…

മത്സരങ്ങള്‍ ഉത്സവങ്ങളാക്കുന്ന ജനത നാടിനെ നയിക്കും – മന്ത്രി പ്രൊ സി രവീന്ദ്രനാഥ്

ചാവക്കാട്: കായികമത്സരങ്ങളെ ഉത്സവങ്ങളായി കാണുന്ന ജനതയാണ് നാടിനെ നയിക്കുകയെന്ന് മന്ത്രി പ്രൊ.സി രവീന്ദ്രനാഥ് പറഞ്ഞു. ചാവക്കാട് പ്രചര കള്‍ച്ചറല്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫ്‌ളഡ്‌ലൈറ്റ്…