mehandi new

വാവുബലി; പഞ്ചവടി വാകടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

പഞ്ചവടി :  കര്‍ക്കടക വാവുബലി ദിനത്തിൽ പഞ്ചവടി വാകടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പഞ്ചവടി ശങ്കരനാരായണ ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച ബലിതര്‍പ്പണചടങ്ങുകള്‍ രാവിലെ ഒമ്പതര വരെ നീണ്ടു. ഒരേ സമയം ആയിരം

വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ്…

ചാവക്കാട് : വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. യൂസുഫ് അലി അധ്യക്ഷത വഹിച്ചു.

ചാവക്കാട് താലൂക്കിൽ വിവിധയിടങ്ങളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ – ഗുരുവായൂർ കേമ്പിൽ കിഡ്നി…

ചാവക്കാട്: താലൂക്കിൽ വിവിധയിടങ്ങളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി തഹസിൽദാർ ടി. പി. കിഷോർ അറിയിച്ചു.15 ക്യാമ്പുകളിലായി 850 പേരാണ് കഴിയുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകളുള്ളത് മുല്ലശ്ശേരി വില്ലേജിലാണ്. 203 പേരാണ് ഇവിടെ ഒരു ക്യാമ്പിൽ

മഴ കുറഞ്ഞിട്ടും വെള്ളമിറങ്ങാതെ ചാവക്കാട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ

ചാവക്കാട് : കനോലി കനാലിൻ്റെയും കോൾ പാടങ്ങളുടെയും തീരങ്ങളിൽ താമസിക്കുന്ന വീട്ടുകാർക്കാണ് മഴ വെള്ളമിറങ്ങാത്തത് ദുരിതമാകുന്നത്. ചാവക്കാട് മണത്തല, വഞ്ചിക്കടവ് മേഖലയിലെ വീടുകളും പുന്നയൂർക്കുളം, ഉപ്പുങ്ങൽ, വടക്കേക്കാട് കപ്ലേങ്ങാട് ഭാഗങ്ങളിലെ

ജില്ലാകളക്ടർ ദുരിത മേഖലകൾ സന്ദർശിച്ചു – ദേശീയപാത നിർമ്മാണത്തെ തുടർന്നുള്ള മഴക്കാല കെടുതിക്ക്…

ചാവക്കാട്: ദേശീയപാത നിർമ്മാണത്തെ തുടർന്ന് മഴക്കാല കെടുതി അനുഭവിക്കുന്ന ചാവക്കാട് മേഖലയിൽ ജില്ലാ കളക്ടർ അർജുൻ പാണ്ട്യൻ സന്ദർശിച്ചു. ദുരിത മേഖലകൾ നേരിട്ട് കണ്ട കളക്ടർ ശാശ്വത പരിഹാരത്തിനുള്ള നടപടി സ്വീകരിക്കാൻ  ചാവക്കാട് തഹസീൽദാർക്ക് നിർദേശം

വയനാട് ദുരന്തഭൂമിയില്‍ ഇന്ത്യൻ സേനയുടെ ബെയ്‌ലി പാലം പണി പൂർത്തിയായി – എന്താണ് ബെയ്‌ലി പാലം

വയനാട് ദുരന്തഭൂമിയില്‍ ഇന്ത്യൻ സേനയുടെ ബെയ്‌ലി പാലം പണി പൂർത്തിയായി. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിംഗ് നഥാവത് ആണ് നിര്‍മ്മാണ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്. 17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിന്റെ

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തൈക്കാട് അപ്പു മാസ്റ്റർ സ്കൂളിലെ ജെ ആർ സി കേഡറ്റുകളുടെ…

എളവള്ളി : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ജെ ആർ സി കേഡറ്റുകളുടെ കൈത്താങ്ങ്. മണലൂർ നിയോജകമണ്ഡലത്തിലെ എളവള്ളി ജി എച്ച് എസ് എസ് ദുരിതാശ്വാസ ക്യാമ്പിലേക്ക് ജെ ആർ സി

പാളത്തില്‍ വെള്ളം കയറി ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി –…

ഗുരുവായൂർ : പൂങ്കുന്നം-ഗുരുവായൂര്‍ റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി (16342), ഗുരുവായൂര്‍ -

ചാവക്കാട് വിവിധ മേഖലാ കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം…

ചാവക്കാട് :  ചാവക്കാട് വിവിധ മേഖലാ കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാവക്കാട് മണ്ഡലം 129 ബൂത്ത് പ്രസിഡണ്ട് ആയിരുന്ന പുന്ന നൗഷാദിന്റെ അഞ്ചാം രക്തസാക്ഷിത്വ  വാർഷിക ദിനം ആചരിച്ചു.   തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റും, ദേശീയപാത ആശാസ്ത്രീയ…

ചാവക്കാട് : അതിതീവ്രമഴ ഗുരുവായൂർ നിയോജകമണ്ഡലത്തില്‍ വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ തീരുമാനം. അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍