mehandi new

അഴിമതി ആരോപണം ഗുരുവായൂര്‍ ക്ഷേത്രത്തെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം :ദേവസ്വം ഭരണസമിതി

ഗുരുവായൂര്‍: ക്ഷേത്രത്തേയും ദര്‍ശനത്തിനെത്തുന്ന ഭക്തരേയും അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ദേവസ്വത്തിനെതിരായ അഴിമതി ആരോപണങ്ങളെന്ന് ദേവസ്വം ഭരണ സമിതി. ഈ ആരോപണങ്ങളെ നേരിടാന്‍ ഹൈന്ദവ സമൂഹം രംഗത്തിറങ്ങണമെന്ന് ഭരണ സമിതി ആഹ്വാനം ചെയ്തു. ഭരണ…

ഗുരുവായൂര്‍ നഗര വികസനം : ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണും

ഗുരുവായൂര്‍: നഗരസഭയുടെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 28 ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നഗരസഭ പരിധിയിലെ എം.എല്‍.എമാരായ കെ.വി.അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി എന്നിവരോടൊപ്പമാണ് നഗരസഭാ…

ആളില്ലാത്ത വീടുകളില്‍ മോഷണം : പ്രതി പിടിയില്‍

ഗുരുവായൂര്‍: ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തുന്നയാളെ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. അണ്ടത്തോട് തോട്ടുങ്ങല്‍ സജീറാണ് (30) അറസ്റ്റിലായത്.  അഞ്ച് വീടുകളില്‍ താന്‍ മോഷണം നടത്തിയിട്ടുള്ളതായി പ്രതി പൊലീസിനോട് സമ്മതിച്ചു. പൂട്ടിക്കിടക്കുന്ന…

ശബരിമല തിരക്കിനു മുന്‍പായി ഗുരുവായൂരില്‍ വണ്‍വേ ഏര്‍പെടുത്താന്‍ തീരുമാനം

ഗുരുവായൂര്‍ : ഔട്ടര്‍-ഇന്നര്‍റിംഗ് റോഡുകളില്‍ ശബരിമല സീസണ് മുമ്പായി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ് ആര്‍.ടി. ഒ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.…

വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ അനുസ്മരണം : ജോഫി ചൊവ്വന്നൂരിനും കെ.ജി സുകുമാരനും പുരസ്‌കാരം

ഗുരുവായൂര്‍ : നഗരസഭ വൈസ് ചെയര്‍മാനായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ അനുസ്മരണം തിങ്കളാഴ്ച നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് മാതാ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനം മുന്‍ നിയമസഭ…

അകലാട് ഒറ്റയിനില്‍ കാറും ലോറിയും കൂട്ടിയിടിച്ചു

അകലാട്: ദേശീയപാത 17 അകലാട് ഒറ്റയിനി പെട്രോള്‍ പമ്പിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ചു. കാര്‍ ഡ്രൈവറുടെ സമയോചിത തീരുമാനം മൂലം വന്‍ദുരന്തം ഒഴിവായി. ഇന്ന് വെള്ളിയാഴ്ച് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പൊന്നാനിയില്‍ നിന്നും തൃശൂരിലെ സ്വകാര്യ…

ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി

എടക്കഴിയൂര്‍ : ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഹരിത സേനയുടെ ആഭിമുഖ്യത്തില്‍ എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂളില്‍ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. ഡോ. അബ്ദുല്‍ ഹക്കീം റാലി ഉദ്ഘാടനം ചെയ്തു. ഷാജു ബാസ്റ്റിന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.…

ഭാര്യയേയും ഭാര്യ മാതാവിനേയും മര്‍ദ്ധിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ചാവക്കാട്: ഭാര്യയേയും, ഭാര്യ മാതാവിനേയും, മര്‍ദ്ധിച്ച യുവാവിനെ അറസ്റ്റു ചെയ്തു. തിരുവത്ര ബേബി റോഡില്‍ ആലുങ്ങല്‍ ഫൈസലി(37)നെയാണ് ചാവക്കാട് എസ് ഐ  എം.കെ രമേഷ് അറസ്റ്റ് ചെയ്തത്. ഫൈസലിന്റെ ഭാര്യ മാതാവ് ദ്വാരക ബീച്ച് പാലക്കല്‍ ആച്ചു (53),…

ചരമം

ഗുരുവായൂര്‍: മുതുവട്ടൂര്‍ മുസ്ലീംവീട്ടില്‍ നെടുംപറമ്പില്‍ പരേതനായ അബു ഭാര്യ ഖദീജ (72) നിര്യാതയായി. ഖബറടക്കം നടത്തി. മക്കള്‍: പരേതനായ സലിം, ഫഹദ്, ഫൈസല്‍, സുഹ്‌റ, സീനത്ത്.

ചരമം

ചാവക്കാട്:  ചൊവ്വല്ലൂര്‍ പരേതനായ ജെയ്ക്കബ് ഭാര്യ മര്‍ഗ്ഗലീത്ത (86) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 30ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ പോള്‍, ലാസര്‍, ലില്ലി, ജെയ്ക്കബ്, ജോയ്‌സി. മരുമക്കള്‍:…