മൂന്നാം ദിനവും മുന്നിൽ പാലക്കാട് ജില്ല സ്കൂൾ മലപ്പുറം

കുന്ദംകുളം : അറുപത്തിയഞ്ചാമത് സംസ്ഥാന കായികോത്സവം മൂന്നു ദിവസം പിന്നിട്ടപ്പോൾ പാലക്കാട് ജില്ല ലീഡ് തുടരുന്നു. സ്കൂൾ വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ ഐഡിയൽ സ്കൂൾ മുന്നിൽ.

മൂന്നാം ദിനവും പാലക്കാട് ജില്ലക്ക് തൊട്ടു പിന്നിലായി മലപ്പുറം ജില്ലയുടെ കുതിപ്പ് തുടരുന്നു. 18 സ്വർണ്ണം, 21 വെള്ളി, 9വെങ്കലവുമായി 179 പോയിന്റ് നേടി അതിദൂരം മുന്നിലാണ് പാലക്കാട്.
പതിനൊന്നു സ്വർണ്ണം, പതിനേഴ് വെള്ളി, 14 വെങ്കലവുമായി 131 പോയിന്റ് മലപ്പുറത്തിനുണ്ട്.

Comments are closed.