mehandi new

കലാ കായിക മേളകളിൽ വിജയിച്ച വിദ്യാർഥികളെ പാലുവായ് സെന്റ് ആന്റണീസ് സ്കൂൾ പി ടി എ അനുമോദിച്ചു

fairy tale

പാലുവായ് : 2024-25 ലെ ഉപജില്ലാ  ശാസ്ത്ര പ്രവൃത്തിപരിചയ കലാ കായിക മേളകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാലുവായ് സെന്റ് ആന്റണീസ് കോൺവെൻറ് യു പി സ്കൂൾ വിദ്യാർത്ഥികളെ സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. മാമാ ബസാറിൽ നടന്ന അനുമോദന യോഗം ഗുരുവായൂർ മുൻസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ  ഷഫീർ എ എം  ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പ്രദീപ് കെ പി അധ്യക്ഷത വഹിച്ചു.   ഹെഡ്മിസ്ട്രസ് ഡോ. സി. നോയൽ സ്വാഗതം പറഞ്ഞു.   ഗുരുവായൂർ കൗൺസിലർമാരായ ബിന്ദു അജിത് കുമാർ, അജിത ദിനേശൻ,  മെഹറൂഫ് കെ എം,  നൗഫൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. അനീഷ ഡേവിഡ് നന്ദി പ്രകാശിപ്പിച്ചു.

Macare 25 mar

Comments are closed.