പാലയൂർ സെന്റ് തോമസ് എൽ പി സ്കൂൾ ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു

ചാവക്കാട് : പാലയൂർ സെന്റ് തോമസ് എൽ. പി സ്കൂളിനു വേണ്ടി ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബറിന്റെ പ്രത്യേക വികസന പദ്ധതി പ്രകാരം 15 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ എൻ.കെ അക്ബർ നിർവഹിച്ചുനിർമ്മാണോദ്ഘാടനം എം.എൽ.എ എൻ.കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജ്യോതി ജോർജ്ജ് ചിറമ്മൽ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജറും പാലയൂർ പള്ളി വികാരിയുമായ റവ. ഡോ. ഡേവിസ് കണ്ണമ്പുഴ അടിസ്ഥാന ശിലാ ആശീർവാദം നിർവഹിച്ചു. നഗരസഭ അസിസ്റ്റന്റ് എൻജിനീയർ സി.എൽ ടോണി പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻമാരായ ബുഷറ ലത്തീഫ്, ഷാഹിന സലീം, വാർഡ് കൗൺസിലറായ ജോയ്സി വി ജെ. നഗരസഭ കൗൺസിലർമാരായ ബേബി ഫ്രാൻസിസ്, അക്ബർ കോനോത്ത്, ഒ എസ് എ പ്രസിഡന്റ് മാലിക്കുളും അബ്ബാസ് എന്നിവർ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് ഷമീർ പുഴങ്ങരയില്ലത്ത് നന്ദി പറഞ്ഞു.
.

Comments are closed.