മന്ദലാംകുന്ന് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യച്ചങ്ങലയും പ്രതിഷേധജ്വാലയും സംഘടിപ്പിച്ചു

മന്ദലാംകുന്ന് : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മന്ദാലാംകുന്ന് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും പ്രതിഷേധജ്വാലയും സംഘടിപ്പിച്ചു. പ്രസിഡന്റ് എ എം അലാവുദ്ധീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം കെ അബൂബക്കർ സ്വാഗതമാശംസിച്ചു. കമ്മിറ്റി ഭാരവാഹികളായ വി. കെ. സുലൈമാൻ ഹാജി, എം. എ. ഹനീഫ, കെ. കെ ഇസ്മായിൽ, കെ പി ഉമ്മർ, എം സി. സൈനു, കെ. നവാസ്, ഹുസ്സയിൻ കുളിയാട്ട്, ടി. എ സാലിഹ, ഹുസ്സയിൻ എടയൂർ, റിയാള്’ എം ടി, കെ ആരിഫ്, പി എം ഹംസക്കുട്ടി, കെ മാമത്, ടി. കെ കാദർ, എ സി അഹമ്മദ്കുട്ടി, പി എം മജീദ്, കബീർ എന്നിവർ മനുഷ്യച്ചങ്ങലക്ക് നേതൃത്വം നൽകി. മഹല്ല് നിവാസികൾ ചങ്ങലയിൽ കണ്ണികളായി.


Comments are closed.