ഫലസ്തീൻ ഐക്യദാർഢ്യ റാലി നാളെ ചാവക്കാട് – എസ് ഡി പി ഐ

ചാവക്കാട് : ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും റാലിയും നാളെ ചാവക്കാട് നഗരത്തിൽ സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം പലസ്തീനികളുടെ അവകാശമാണെന്നും പാലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി ലോകരാഷ്ട്രങ്ങൾ ഇടപെടണമെന്നും ഫലസ്തീൻ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരണമെന്നും ആവശ്യപ്പെട്ടാണ് എസ് ഡി പി ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ റാലിയും സംഗമവും സംഘടിപ്പിപ്പിക്കുന്നത്.

ജില്ലാ നിയോജക മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകുന്ന റാലി വൈകീട്ട് 4 മണിക്ക് മുതുവട്ടൂർ നിന്ന് ആരംഭിച്ച് ചാവക്കാട് ബസ്സ്റ്റാൻഡിനു സമീപം കൂട്ടുങ്ങൽ ചത്വരത്തിൽ സമാപിക്കും. സമാപന പൊതുസമ്മേളനം എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്യും. സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വക്കറ്റ് ശ്രീജിത്ത് പെരുമന പൊതുയോഗത്തെ അഭിസംബോധന ചെയ്യും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.