mehandi new

പാണക്കാട് ശിഹാബ് തങ്ങൾ ബഹുസ്വരതയുടെ താളം പകർന്നുകൊടുത്ത നേതാവ്

fairy tale

ചാവക്കാട് : മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി  ശിഹാബ് തങ്ങൾ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബഹു സ്വരതയുടെ താളം പകർന്നുകൊടുത്ത നേതാവായിരുന്നു ശിഹാബ് തങ്ങൾ. ജാതി മത രാഷ്ട്രീയ ഭേതമന്യേ ഏവരുടെയും ബഹുമാനവും സ്നേഹാദരവും പിടിച്ചു പറ്റിയ നേതാവായിരുന്നു അദ്ദേഹമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഉമ്മുൽ ഖുവൈൻ കെഎംസിസി സംസ്ഥാന വൈ:പ്രസിഡന്റ് അഷ്‌ക്കർ അലി തിരുവത്ര ഉദ്ഘാടനം നിർവഹിച്ചു.   മുസ്ലിംങ്ങളുടെ ആത്മീയ നേതാവും മുസ്‌ലിം ലീഗിന്റെ അനിഷേധ്യ നേതാവും ആയിരിക്കുമ്പോൾ തന്നെ സർവ്വ ജന സമൂഹത്തിന്റെ നേതാവാകാനും ശിഹാബ് തങ്ങൾക്കു കഴിഞ്ഞുവെന്ന് കിഴക്കേ ബ്ലാങ്ങാട് ഖത്തീബ് ശിഹാബ് ബാഖവി പറഞ്ഞു.

planet fashion

മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ കാനാംപുള്ളി അധ്യക്ഷ വഹിച്ചു. ജനറൽ സെക്രട്ടറി പി എം അനസ്, മുസ്‌ലിം ലീഗ് നിയജോക മണ്ഡലം ട്രഷറർ ലത്തീഫ് പാലയൂർ, എം.എസ്. എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ, എം എസ് എഫ് മണ്ഡലം ട്രഷറർ സബാഹ് താഴത്ത്, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഹാഷിം മാലിക്, ലീഗ് ഭാരവാഹികളായ പി വി അഷ്‌റഫ്‌, കുഞ്ഞീൻ ഹാജി, എൻ കെ റഹീം, അബ്ദുൽ സത്താർ, എം എസ് മുസ്തഫ, ടി.എം ഷാജി, പി പി ഷാഹു, സാലിഹ് മണത്തല, ടി വി അബ്ദുൽ അസീസ്, മജീദ് താഴത്ത്, കെ.പി.മുഹമ്മദ് അഷ്‌റഫ്‌, അഷ്‌റഫ്‌ പാലയൂർ, ബഷീർ ചാവക്കാട്, ബുഷറ യൂനസ് എന്നിവർ സംബന്ധിച്ചു.

Comments are closed.