mehandi new

കേരളത്തിൽ പൂരാഘോഷങ്ങൾക്ക് തുടക്കമിട്ട് പഞ്ചവടി അമാവാസി മഹോത്സവം – ഉത്സവത്തിൽ അണിനിരന്നത് 9 കരി വീരന്മാർ

fairy tale

എടക്കഴിയൂർ : കേരളത്തിൽ പൂരാഘോഷങ്ങൾക്ക് തുടക്കമിട്ട് എടക്കഴിയൂർ പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്രത്തിലെ അമാവാസി മഹോത്സവം ആഘോഷിച്ചു. ഉത്സവത്തിൽ അണിനിരന്നത് 9 ഗജവീരന്മാർ.

കാലത്ത് 8.30 ന് അവിയൂർ ചക്കനാത്ത് ഖളൂരിക ദേവി ക്ഷേത്രത്തിൽ നിന്നും, വൈകീട്ട് 3 ന് പഞ്ചവടി സെൻ്ററിൽ നിന്നും എഴുന്നെള്ളിപ്പുകൾ ആരംഭിച്ചതോടെ ഉത്സവത്തിനു തുടക്കമായി.  വൈകിട്ട് 3 ന് മുട്ടിൽ അയ്യപ്പൻകാവ് അമ്പലത്തിൽ നിന്ന് തെക്ക്ഭാഗത്തിന്റെ എഴുന്നെള്ളിപ്പും വാക്കയിൽ കുടുംബ ക്ഷേത്രത്തിൽ നിന്ന്  വടക്ക് ഭാഗം എഴുന്നെള്ളിപ്പും പുറപ്പെട്ടു. ഏഴുമണിയോടെ ക്ഷേത്ര നടയിൽ കൂട്ടിയെഴുന്നെള്ളിപ്പ് നടന്നു. ഒൻപത് ഗജവീരന്മാർ അണിനിരന്നു. 

പഞ്ചവടി സെൻ്ററിൽ ചെമ്മീൻ ബാൻഡ്ന്റെ മ്യൂസിക്കൽ പ്രോഗ്രാം നടന്നു. രാത്രി 10മണിക്ക്  തിരുവനന്തപുരം അജന്ത തിയറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ജനപ്രിയ നാടകം “മൊഴി” അരങ്ങേറും. 

പഞ്ചവടി ശ്രീ ശങ്കരനാരായണ മഹാക്ഷേത്രത്തിലെ തുലാമാസ അമാവാസി ബലിതർപ്പണം നവംബർ 1 വെള്ളിയാഴ്ച പുലർച്ചെ 2.30 മുതൽ പഞ്ചവടി പിതൃതർപ്പണ കടൽ തീരത്ത് നടക്കും.

Meem travels

Comments are closed.