പഞ്ചവടി ഇനി പഴയ പഞ്ചവടിയല്ല – ഇന്ത്യയിലെ ഏറ്റവും വലിയ സമുദ്ര വിസ്മയം നാളെമുതൽ പൊതുജനങ്ങൾക്കായി തുറക്കും
ചാവക്കാട് : ടൂറിസം മേഖലയിൽ വൻ കുതിപ്പ് ഉണ്ടാക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പബ്ലിക് അക്വേറിയം പഞ്ചവടിയിൽ പ്രവർത്തനം ആരംഭിക്കുന്നു. പുതുവർഷ ദിനത്തിൽ സ്പീക്കർ പി ശ്രീമകൃഷ്ണൻ, ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ എന്നിവർ അക്വേറിയത്തിന്റെ ഉൽഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പ്രവാസികളായ 42 പേരുടെ കൂട്ടായ്മയിൽ പഞ്ചവടി വാ കടപ്പുറത്ത് അഞ്ചേക്കർ സ്ഥലത്താണ് മറൈൻ വേൾഡ് എന്ന ബൃഹത്തായ അക്വേറിയം ഒരുക്കിയിട്ടുള്ളത്. ജനുവരി ഒന്നിന് വൈകീട്ട് 4 ന് നടക്കുന്ന ചടങ്ങിൽ എം എൽ എ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി വി മുരളീധരൻ മുഖ്യാതിഥി ആകും.
വാർത്ത സമ്മേളനത്തിൽ ഫൗണ്ടറും ചീഫ് എക്സിക്യൂറ്റീവ് ഓഫീസറുമായ ആർ ഒ . ഫൈസൽ, ചെയര്മാന് ആർ ഒ ഇസ്മായിൽ, മാനേജിങ് ഡയറക്ടർ നൗഷെർ മുഹമ്മദ്, ഡയറക്റ്റർ ബോർഡ് അംഗങ്ങളായ റഊഫ്, നാസർ വെളിയങ്കോട്, കെ.വി അബ്ദുൽ മജീദ് എന്നിവർ സംബന്ധിച്ചു
ഡയറക്ടേഴ്സ് വാർത്താ സമ്മേളനത്തിൽ
Comments are closed.