mehandi new

പഞ്ചവടി വാവേല ഗംഭീരം – പിതൃസായൂജ്യം തേടി വാക്കടപ്പുറത്ത് ആയിരങ്ങൾ

fairy tale

ചാവക്കാട്: കേരളത്തിൽ ഇനി ഉത്സവങ്ങളുടെ കാലം.  പഞ്ചവടി വാക്കടപ്പുറം വേല കൊണ്ടാടി. പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തില്‍ അമാവാസി വേയും തുലാമാസ വാവുബലിതര്‍പ്പണവും നടന്നു.  ഉത്സവദിനമായ ഞായറാഴ്ച ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. രാവിലെ എട്ടിന് ക്ഷേത്രകമ്മിറ്റിയുടെ എഴുന്നള്ളിപ്പ് അവിയൂര്‍ ചക്കനാത്ത് ഗളൂരിക ദേവിക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടു. ഉച്ചതിരിഞ്ഞ് മൂന്നിന് എഴുന്നള്ളിപ്പ് പഞ്ചവടി സെന്ററില്‍നിന്ന് ആരംഭിച്ചു. ഗജരാജന്‍ മംഗലംകുന്ന് ശരണ്‍ അയ്യപ്പന്‍ തിടമ്പേറ്റി. വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ഉച്ചക്ക് രണ്ടിന് നാലാംകല്ല് വാക്കയില്‍ ശ്രീഭദ്ര ക്ഷേത്രത്തില്‍നിന്നും  തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ഉച്ചക്ക് ഒന്നിന് മുട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ടു.  ക്ഷേത്രകമ്മിറ്റിയുടെയും തെക്ക്, വടക്ക് ഉത്സവാഘോഷകമ്മിറ്റികളുടെയും എഴുന്നള്ളിപ്പുകള്‍ വൈകീട്ട് ആറരയോടെ ക്ഷേത്രത്തിലെത്തി പതിനൊന്നു ആനകളുമായി കൂട്ടിയെഴുന്നള്ളിപ്പ് നടത്തി. രാത്രി പത്തിന് കോട്ടയം സുരഭി തിയ്യറ്റേഴ്‌സിന്റെ ”കാന്തം” നാടകം അരങ്ങേറി.

പഞ്ചവടി വാ കടപ്പുറത്ത്  പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണചടങ്ങുകള്‍ ആരംഭിച്ചു .  തിലഹവനം, പിതൃസായൂജ്യപൂജ എന്നിവ നടന്നു.

Royal footwear

Comments are closed.