mehandi new

അറസ്റ്റിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം

fairy tale

പുന്നയൂർക്കുളം: അണ്ടത്തോട് ബീച്ചിൽ അശാസ്ത്രീയമായി നിർമിക്കുന്ന കടൽഭിത്തിക്കെതിരെ പ്രതിഷേധിച്ചു ലോറി തടഞ്ഞ സമരസമിതി പ്രവർത്തകരെ  അറസ്റ്റു ചെയ്ത പോലീസിന്റെയും ആശങ്കയകറ്റാമെന്ന് ഉറപ്പ് നൽകി വഞ്ചിച്ച അധികാരികളുടെയും നടപടിയിൽ പ്രതിഷേധിച്ച് ജനകീയസമരസമിതിയുടെ നേതൃത്വത്തിൽ അണ്ടത്തോട് സെന്ററിൽ  പന്തംകൊളുത്തി പ്രകടനം നടത്തി.  പ്രകടനത്തെ അഭിവാദ്യം ചെയ്തു എഎം അലാവുദ്ധീൻ, എ കെ മൊയ്‌തുണ്ണി, വി. അബ്‌ദുസ്സമദ്‌, യഹ്‌യ മന്ദലാംകുന്ന്, മുസ്തഫ കമാൽ എന്നിവർ സംസാരിച്ചു.

planet fashion

ചാലിൽ അഷ്‌റഫ്, സി യു മുസ്തഫ, കെ എം മുജീബ്, സി. എം. ഗഫൂർ, എം. എം. ജബ്ബാർ, ഹുസ്സൈൻ വലിയകത്തു, കെ. എം. ഷാഹിദ്, പി എം ഹക്കീം, സി എംറ ഫീഖ്, പി കെ.സകരിയ,  ഷിബിലി എന്നിവർ നേതൃത്വം നൽകി. സമരസമിതി പ്രവർത്തകരും മത്സ്യതൊഴിലാളികളും പ്രകടനത്തിൽ പങ്കെടുത്തു.

Macare 25 mar

Comments are closed.