mehandi new

പരംപരാന്തരം – എടക്കഴിയൂർ സീതി സാഹിബ്‌ സ്കൂൾ സിൽവർ ജൂബിലി അലുമിനി മീറ്റ്അപ്പ്‌ ലോഗോ പ്രകാശനം ചെയ്തു

fairy tale

എടക്കഴിയൂർ : സീതി സാഹിബ്‌  സ്കൂൾ എടക്കഴിയൂർ പ്ലസ്ടു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ “റിട്രീവ്” സംഘടിപ്പിക്കുന്ന സിൽവർ ജൂബിലി അലുമിനി മീറ്റ്അപ്പ്‌ 2024 ജനുവരി 13ന് എടക്കഴിയൂർ സ്‌കൂളിൽ വെച്ച് നടത്തും, പ്രോഗ്രാം ടൈറ്റിലും ലോഗോയും പ്രിൻസിപ്പൽ സജിത്ത് പ്രകാശനം ചെയ്തു. എടക്കഴിയൂർ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്ലസ് ടു അധ്യാപകരും സ്വാഗതസംഘം കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു. റിട്രീവ് ചെയർമാൻ റഫീഖ് എ സി, കൺവീനർ സംഗീത് വി കെ, ട്രഷറർ മിഥുൻരാജ് ടി ആർ തുടങ്ങിയവർ സംസാരിച്ചു.

planet fashion

ലോഗോ ഡിസൈൻ ചെയ്ത 2008-2010 ബാച്ച് വിദ്യാർത്ഥി ഹാഷിം മുഹമ്മദ്, പേര് നിർദ്ദേശിച്ച 2010-2012 ബാച്ച് വിദ്യാർത്ഥി മിസ്ബാഹ് സി എം എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. റിട്രീവ് അലുമിനി സെക്രട്ടറി ബുഷറ സാലു, കെൻസി എം കമാൽ, രഹന ഗഫൂർ, നസീഫ് യൂസഫ് അധ്യാപകരായ ഷൈനി, ലിഷ, ഗിരീഷ്‌ മറ്റു സ്റ്റാഫംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Pharmacy wanted Chavakkad

Comments are closed.