mehandi banner desktop
Chavakkad online

ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയും അപ്പം മുറിച്ചും പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ പെസഹാ ആഘോഷിച്ചു

Ft

പാലയൂർ : ഈസ്റ്ററിന്  ഒരുക്കമായി. പാലയൂർ  സെന്റ് തോമാസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിപൂർവം ആചരിച്ചു. പെസഹ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം വഹിച്ചു. പാലയൂർ സെന്റ് ഫ്രാൻസിസ് സ്കൂൾ അധികാരി റവ.ഫാ. അഗസ്റ്റിൻ എസ്.എഫ്.ഓ, തീർത്ഥകേന്ദ്രം അസി. വികാരി റവ. ഫാ. ക്ലിന്റ് പാണങ്ങാടൻ എന്നിവർ സഹകാർമ്മികരായി. 

Jan oushadi

ഇടവകയിലെ അൾത്താര ബാലന്മാരായ 12 പേരുടെ കാൽ കഴുകൽ ശുശ്രുഷ ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ നിർവഹിച്ചു.  തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. ഇന്ന് വൈകീട്ട് 7 മണി  മുതൽ 8 മണി വരെ പൊതു ആരാധനയും, അതിനുശേഷം  പെസഹ അപ്പം മുറിക്കൽ ചടങ്ങും ഉണ്ടായിരിക്കുo. നാളെ രാവിലെ 7 മണിക്ക്‌ ദുഃഖവെള്ളിയാഴ്ച്ചയുടെ തിരുക്കർമങ്ങൾ ദേവാലയത്തിലും,  വൈകീട്ട് നാലുമണിക്ക് ചാവക്കാട് നഗരത്തിലേക്ക് നഗരികാണിക്കൽ പ്രദക്ഷിണവും ഉണ്ടാകും. തുടർന്ന് കെ സി വൈ എം പാലയൂർ ഒരുക്കുന്ന പീഢാനുഭവ നാടകം ” ആർത്തപാൻ ” അരങ്ങേറും. 

പെസഹാ ആഘോഷങ്ങൾക്ക് ഇടവക ട്രസ്റ്റിമാരായ  ഫ്രാൻസിസ് ചിരിയംകണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, ഹൈസൺ പി എ, സേവ്യർ വാകയിൽ, വിശുദ്ധവാര കമ്മിറ്റി അംഗങ്ങളായ ലോറൻസ് പി എൽ, തോമസ് കൊമ്പൻ, ബേബി ഫ്രാൻസിസ്, ഷോബി ഫ്രാൻസിസ്, പാലയൂർ മഹാ സ്ലീഹ മീഡിയസെൽ അംഗങ്ങളായ ജോഫി ജോയ്, ആൽബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.

Comments are closed.