mehandi new

പാവറട്ടി തിരുനാൾ ; കൂടുതുറക്കൽ ഭക്തി സാന്ദ്രം

fairy tale

പാവറട്ടി : പാവറട്ടി സെന്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽ നൂറ്റിനാൽപ്പത്തിയൊമ്പതാം തിരുനാളിന്റെ  പ്രധാന ചടങ്ങായ കൂടുതുറക്കൽ ശുശ്രൂഷ  രാമനാഥപുരം രൂപത ബിഷപ്പ് മാർ. പോൾ ആലപ്പാട്ട്  നിർവ്വഹിച്ചു. വൈകിട്ട് 5.30ന് നടന്ന സമൂഹബലിക്ക് തീർത്ഥ കേന്ദ്രം റെക്ടർ ഫാ. ആൻറണി ചെമ്പകശ്ശേരി മുഖ്യ കാർമികനായി. ഇടവകയിലെ ബഹുമാനപ്പെട്ട വൈദികർ സഹകാർമ്മികരായി. പരിശുദ്ധ കന്യകാമറിയത്തിന്റെയും   വിശുദ്ധ ഔസേപ്പിതാവിന്റെയും  വിശുദ്ധ പത്രോസിന്റെയും  തിരുസ്വരൂപങ്ങൾ   മുഖമണ്ഡപത്തിൽ  എഴുന്നള്ളിച്ച് വെച്ചു. തുടർന്ന് തിരുനാളിന്റെ സവിശേഷ ചടങ്ങായ കൂടുതുറക്കൽ നടന്നു.

planet fashion

തിരുനാളിന് തീർത്ഥകേന്ദ്രം റെക്ടർ ഫാ. ആൻ്റണി ചെമ്പകശ്ശേരി,അസിസ്റ്റൻ്റ് വികാരിമാരായ ഫാ. ഗോഡ് വിൻ കിഴക്കൂടൻ,  ഫാ. നിവിൻ കുരുതുകുളങ്ങര, ട്രസ്റ്റിമാരായ  ഒ ജെ ഷാജൻ, പിയൂസ് പുലിക്കോട്ടിൽ, കെ ജെ വിൻസെന്റ്, വിൽസൺ നീലങ്കാവിൽ, മറ്റു ഭാരവാഹികളായ സേവിയർ അറയ്ക്കൽ,   പി.ആർ. ഒ . റാഫി നീലങ്കാവിൽ, സി.വി. സേവ്യർ, വിവിധ കൺവീനർമാരായ ജോൺ ഒ പുലിക്കോട്ടിൽ, സുബിരാജ് തോമസ് എന്നിവർ നേതൃത്വം നൽകി. തിരുനാൾ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ തിരുനടക്കൽ മേളവും  അരങ്ങേറി

Macare 25 mar

Comments are closed.