mehandi new

കലോത്സവ വേദിയിലെ ആവേശമായി പാവറട്ടി സെന്റ് ജോസഫ് ദഫ് മുട്ട്

fairy tale

തൃശൂർ : ചടുലമായ ചുവടും മാപ്പിള ശീലിന്റെ ഈരടികളും ദഫിന്റെ താളവും 34-ാമത് തൃശ്ശൂർ റവന്യൂ കലോത്സവ വേദിയിൽ ആരവം നിറച്ച് പാവറട്ടി സെന്റ് ജോസഫ്സിന്റെ ദഫ് മുട്ട് ടീം. പാട്ടിന്റെ ഇമ്പവും ഒത്തൊരുമയും ഒപ്പം ദഫിന്റെ താളവും അരങ്ങിൽ നിറച്ച് കാണികളുടെ നിറഞ്ഞ കൈയ്യടികൾ ഏറ്റുവാങ്ങി പാവറട്ടി ഹൈസ്കൂൾ വിദ്യാർത്ഥികൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 

planet fashion

എം.കെ മെഹലൂഫ് കമാൽ, മുഹമ്മദ് മഹഫൂസ്,  നിയാസ്, മുഹമ്മദ് ഫർഹാൻ, സിമാക് എ. എച്ച്, ഷെസ് വാൻ, മുഹമ്മദ് അമാൻ, നൈസാൻ നസീർ, മുഹമ്മദ് നിഹാദ്, ഹിഷാൻ അബ്ദുൾ റഹീം, റയാൻ ആർ. എസ് സംഘമാണ് ഹൈസ്‌കൂൾ വിഭാഗം ദഫിൽ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്.

Unani banner ad

Comments are closed.