അൻവറിലൂടെ വെളിപ്പെട്ടത് പിണറായി ആർ എസ് എസ് ഡീലുകൾ: വെൽഫെയർ പാർട്ടി

അണ്ടത്തോട്: പി വി അൻവർ എം എൽ എ വെളിപ്പെടുത്തിയ പിണറായി ആർ എസ് എസ് ഡീലുകൾ കേട്ട് കേരളം നടുങ്ങിയിരിക്കുകയാണെന്നും ലജ്ജയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് നടപ്പാക്കുന്നത് എൽ ഡി എഫ് ൻ്റെ നയങ്ങളല്ല ആർ എസ് എസിൻ്റെ താൽപര്യങ്ങളാണ്. എഡിജിപി യും എസ് പി യുമെല്ലാം ചേർന്ന് പൂരം കലക്കി ബി ജെ പി ക്ക് തൃശൂരിൽ വിജയം സമ്മാനിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പ്രകടനക്കാർ ആരോപിച്ചു. രഹസ്യ ഡീലുകൾ ലാവ്ലിൻ കേസിൽ നിന്നും രക്ഷപ്പെടാനാണോ?, അതോ വീണമോളെ രക്ഷിക്കാനോ? സഹകരണ ബാങ്ക് കൊള്ളക്കാരായ കരുവന്നൂർ സഖാക്കളെ രക്ഷിക്കാനോ ? എന്നീ മുദ്രാവാക്യങ്ങളും പ്രകടനത്തിൽ ഉയർന്നു.

വെൽഫെയർ പാർട്ടി അണ്ടത്തോട്, മന്ദലാംകുന്ന് യൂണിറ്റുകൾ നടത്തിയ പ്രകടനത്തിന് ഭാരവാഹികളായ മുസ്തഫ കമാൽ, ലത്തീഫ് കോലയിൽ, സാദിഖ് തറയിൽ, അബ്ദുൾ കരീം, ഹുസൈൻ അണ്ടത്തോട് എന്നിവർ നേതൃത്വം നൽകി.

Comments are closed.