mehandi new

മകളെ സംരക്ഷിക്കാൻ പിണറായി വിജയൻ തൃശൂർ ആർ എസ് എസ് ന് കാഴ്ച്ചവെച്ചു – മുസ്ലിം ലീഗ്

fairy tale

ചാവക്കാട് : തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയം തന്റെ മകളുടെ സംരക്ഷണത്തിനായി പിണറായി വിജയൻ ആർഎസ്എസ് നേതൃത്വത്തിന് വെള്ളിത്തളികയിൽ നൽകിയതാണെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആർ വിഅബ്ദുറഹീം. ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും എന്ന മുദ്രാവാക്യമുയർത്തി അഭ്യന്തര വകുപ്പിനും പോലീസിനുമേതിരെ മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ ഡിജിപി ആർഎസ്എസ് നേതൃത്വവുമായി ഒത്തുചേർന്നു തൃശ്ശൂർ പൂരം കലക്കി എന്ന പി വി അൻവറിന്റെ വെളിപ്പെടുത്തലും, ആർഎസ്എസ് നേതൃത്വത്തെ സ്വകാര്യ വാഹനത്തിൽ പോയി കണ്ടു എന്ന് സമ്മതിച്ച എഡിജിപിയുടെ ഏറ്റുപറച്ചിലും അതീവ ഗൗരവമുള്ളതാണ്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി യുടെ ഇത്തരം നെറികേടുകൾക്കെതിരായ അന്വേഷണം അദ്ദേഹത്തിന് നിയന്ത്രണത്തിലുള്ള പോലീസ് നടത്തുന്നത് ശരിയല്ല. സരിത എന്ന സ്ത്രീയുടെ ടിഷ്യൂ പേപ്പറിൽ എഴുതി വാങ്ങിയ പരാതിക്കുമേൽ  സിബിഐ അന്വേഷണം പ്രഖ്യാപിച്ച പിണറായി വിജയൻ, സരിതക്ക് നൽകിയ പരിഗണനയെങ്കിലും തന്റെ കൂട്ടത്തിലെ ഒരു എംഎൽഎക്ക് നൽകണം. അൻവറിന്റെ പരാതിയിൻമേൽ സിബിഐ അന്വേഷണത്തിന് സർക്കാ ഉത്തരവിടണമെന്നും  ആർ വി അബ്ദുറഹീം ആവശ്യപ്പെട്ടു. 

യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് ടി ആർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് മുഖ്യപ്രഭാഷണം  നടത്തി.  മുസ്‌ലിം ലീഗ് നേതാക്കളായ സി അഷ്‌റഫ്‌, എം വി ഷക്കീർ, പി വി ഉമ്മർകുഞ്ഞി, ലത്തീഫ് പാലയൂർ, എ എച്ച് സൈനുൽ ആബിദ്, വി എം മനാഫ്, പിഎം അനസ്, അസീസ് മന്നലാംകുന്ന്, അലി അകലാട്, ഷജീർ പുന്ന, ആരിഫ് പാലയൂർ എന്നിവർ സംസാരിച്ചു.

ചാവക്കാട് ലീഗ് ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ റിയാസ് കെ എം, സബാഹ് താഴത്ത്, പി എ അഷ്‌ക്കർ അലി, ഹാഷിം മാലിക്ക്, ഷാജഹാൻ, ഇർഷാദ്, അലി പി കെ, അഷ്‌റഫ്‌ ചേലയിൽ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആർ വി കബീർ ഫൈസി സ്വാഗതവും സുൽഫി എടക്കഴിയൂർ നന്ദിയും പറഞ്ഞു.

planet fashion

Comments are closed.