
ഗുരുവായൂർ : ഭക്തജനങ്ങൾക്കും വഴിയാത്രക്കാർക്കും കെണിയൊരുക്കി ഗുരുവായൂർ പടിഞ്ഞാറേ നടയിൽ കുഴി. മാസങ്ങൾക്ക് മുൻപ് സ്ട്രീറ്റ് ലൈറ്റിനായി ഉണ്ടാക്കിയതാണ് ഈ കുഴി. നഗരസഭാ ഭരണാധികാരികളുടെ അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി. എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. വൻകിട കരാറുകാരും നഗരസഭാ ഭരണാധികാരികളും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെ നേർകാഴ്ച്ചയാണ് പണികൾ വൈകിക്കുന്നതിന് കാരണമെന്ന് സൂരജ് ആരോപിച്ചു.

നിയോജക മണ്ഡലം സെക്രെട്ടറി വി.എസ്. നവനീത്, മണ്ഡലം ഭാരവാഹികളായ മനീഷ് നീലിമന, രാകേഷ് നെന്മിനി, ശ്രീജിഷ് ചാമുണ്ഡേശ്വരി, അക്ഷയ് മുരളീധരൻ, അതുൽദാസ്, അക്ഷയ്, അബു യഹിയ എന്നിവർ നേതൃത്വം നൽകി.

Comments are closed.