mehandi new

വാഴകൃഷി വികസനം – ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ തയ്കളും വളവും കൈക്കോട്ടും വിതരണം ചെയ്തു

fairy tale

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2023 – 24 ഉൾപ്പെട്ട ‘വാഴകൃഷി വികസനം’ പദ്ധതിയുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ  എൻ. കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ കൃഷിഭവൻ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം സ്വാഗതം ആശംസിച്ചു. ചാവക്കാട് കൃഷിഭവനിലെ അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ അനിറോസ് ഇ. പി റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ചെയർമാനും കൗൺസിലറുമായ എം. ആർ. രാധാകൃഷ്ണൻ,  കൗൺസിലർ  പി.കെ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അഡ്വ.മുഹമ്മദ് അൻവർ എ. വി നന്ദി രേഖപ്പെടുത്തി.

ചങ്ങാലിക്കോടൻ, ഞാലിപൂവൻ, റോബസ്റ്റ, പാളയം കോടൻ തുടങ്ങിയ ഇനത്തിൽപ്പെട്ട വാഴ വിത്തുകളും ഡോളമൈറ്റ് ജൈവ വളം, വേപ്പിൻ പിണ്ണാക്ക്, കൈകോട്ട് എന്നിവയും വിതരണം ചെയ്തു.

Claps

Comments are closed.