mehandi new

ഗ്യാൻവാപി മസ്ജിദിൽ പൂജ – സോളിഡാരിറ്റി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : നൂറ്റാണ്ടുകളായി മുസ്‌ലിംകൾ ആരാധന നിർവഹിക്കുന്ന ഉത്തർപ്രദേശിലെ ഗ്യാൻ വാപി മസ്‌ജിദിൽ പൂജക്ക് അനുമതി നൽകിയ കോടതി വിധിയിൽ പ്രേതിഷേധിച്ച്  സോളിഡാരിറ്റി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി. രാജ്യത്താകെ ഭീതി പടർത്തി മുസ്ലിം ജനതയെ ഇല്ലാതാകാൻ വംശഹത്യക്ക് കോപ്പ് കൂട്ടുന്ന സംഘപരിവാർ  അജണ്ടകൾക്ക് കുടപിടിക്കുന്ന ഇത്തരം അനീതികൾ ആവർത്തിക്കുവാൻ അനുവദിക്കില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് പറഞ്ഞു. ചാവക്കാട് നഗരത്തിൽ  നടന്ന പ്രതിഷേധ സംഗമം ഉത്‌ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ഷംസുദ്ധീൻ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് എന്നിവർ സംസാരിച്ചു.

planet fashion

സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി പി സാലിഹ്, പി പി ജുമൈൽ, ഡോ നിഷാദ് കുന്നക്കാവ്, അബ്ദുൽ ജബ്ബാർ ആലങ്കോൾ, സി എസ് ഷാഹിൻ, സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി ഷെക്കീർ പി ജമാൽ, സെക്രട്ടറിമാരായ പി കെ ഫൈസൽ, അൻസാർ മഞ്ഞിയിൽ, പി ബി ആഖിൽ, സിറാജുദ്ധീൻ ബാവ, സോളിഡാരിറ്റി ചാവക്കാട് ഏരിയ പ്രസിഡന്റ് കെ പി ജഫീർ അറഫാത്ത്, സെക്രട്ടറിമാരായ യാസിർ, സിറാജ്, സാബിത് എന്നിവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.