mehandi banner desktop
Chavakkad online

ഗുരുവായൂരിൽ വിവാഹത്തിനിടെ താലിമാല മോഷണം പോയി – ചരട് കെട്ടി വധു വരന്മാർ വിവാഹിതരായി

Ft

ഗുരുവായൂർ : വധു വരന്മാർ കതിർ മണ്ഡപത്തിൽ കയറി താലിയെടുക്കാൻ നേരം താലിമാല സൂക്ഷിച്ച ബാഗിൽ വലിയ കീറൽ. അഞ്ചു പവന്റെ താലി മോഷണം പോയത് അപ്പോഴാണ് കുടുംബം അറിയുന്നത്. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന  തിരുവത്ര കുഞ്ചേരി മത്രംകോട്ട് സുബിൻ മേഘ്ന ദമ്പതികളുടെ വിവാഹത്തിനിടെയാണ് സംഭവം.

Jan oushadi

രാവിലെ വലിയ തിരക്കായിരുന്നു ക്ഷേത്രത്തിൽ. ബ്ലേഡ് ഉപയോഗിച്ച് ബാഗ് കീറിയാണ് സ്വർണ്ണം കവർന്നിട്ടുള്ളത്. സ്വർണ്ണ ചെയ്നിൽ കോർത്ത താലി കെട്ടാൻ ഉദ്ദേശിച്ച് കതിർമണ്ഡപത്തിൽ കയറിയ വധു വരന്മാർ പിന്നീട് മറ്റൊരു ചരട് കെട്ടിയാണ് മുഹൂർത്തത്തിൽ തന്നെ വിവാഹിതരായത്. 

രാവിലെ ഒൻപതു മണിക്കും ഒൻപതരക്കും ഇടയിലാണ് സംഭവം.  ഗുരുവായൂർ പോലീസിൽ പരാതി നൽകിയതായി കുടുംബം പറഞ്ഞു. 

Comments are closed.