mehandi new

ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ പോഷൻ മാ 2024 സംഘടിപ്പിച്ചു

fairy tale

താമരയൂർ : കേന്ദ്രവനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പോഷൻ അഭിയാൻ മാർഗ്ഗരേഖ പ്രകാരം കേരളത്തിൽ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ &  വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ  പോഷൻ മാ 2024  ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഗുരുവായൂർ പൂക്കോട് ഫാമിലി ഹെൽത്ത്‌ സെന്റർ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഹസീബ് എ എച്ച് ഉദ്ഘാടനം ചെയ്തു. ഇൻസൈറ്റ് പ്രിൻസിപ്പളും മാനേജിങ് ട്രസ്‌റ്റിയുമായ ഫാരിദഹംസ അധ്യക്ഷത വഹിച്ചു.  

planet fashion

അഭിത പി ആന്റണി (M. L.S P & IFHC  pookodu ) അനീമിയ” ബോധവത്കരണ ക്ലാസും, സാങ്കേതിക വിദ്യയിലൂടെ പോഷകാഹാരത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച്  മിനി കാക്കശ്ശേരിയും (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ) ക്ലാസ്സ്‌ എടുത്തു. പോഷകാഹാരവുമായി ബദ്ധപ്പെട്ടു നടത്തിയ ഉപന്യാസ മത്സരത്തിൽ  പി. എ ഷെറീഫ ബ്രയിലി ലിപിയിൽ ഉപന്യാസരചനവായിച്ചു. കൈ കഴുകലിന്റെ പ്രാധാന്യത്തെ കുറിച്ച് സുജി കെ. എസ് ക്ലാസ്സ്‌ എടുത്തു. തുടർന്ന് ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ  സമീകൃത ആഹാരം എന്ന ലഘുനാടകം അരങ്ങേറി. ഫലവൃക്ഷ തൈ നടൽ എന്ന ആശയത്തിന്റ ഭാഗമായി പ്രിൻസിപ്പൾ ഫാരിദയും അധ്യാപകരും ചേർന്ന് ചാമ്പമരം നട്ടു. സ്പെഷ്യൽ എഡ്യൂക്കേറ്റർ നിഷിദ ഹലിം നന്ദി പറഞ്ഞു.

Ma care dec ad

Comments are closed.