mehandi banner desktop
Chavakkad online

ശുചിത്വം സേവനമാണ് – ഒരുമനയൂരിൽ ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു

Ft

ഒരുമനയൂർ : സ്വച്ചതാഹി സേവാ ക്യാമ്പയിനോട് അനുബന്ധിച്ച് ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ  ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്‌സ് ആണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.  ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് പരിസരത്ത് മനുഷ്യച്ചങ്ങല തീർക്കുകയും, ശുചിത്വ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജിത സന്തോഷ്‌ ഉദ്ഘാടനം നിർവഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷിത കെ,  ബ്ലോക്ക് ഡിവിഷൻ മെമ്പർ, പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ,  പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും ആർ പി മാർ, ഹരിത കർമ്മ സേന,  ആശാപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ,  അംഗനവാടി ഹെൽപ്പർ,  വർക്കർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, മൃഗാശുപത്രി ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, യൂത്ത് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Jan oushadi

Comments are closed.