mehandi new

പ്രണയ ശലഭങ്ങൾ പ്രകാശനം ചെയ്തു – ഐ വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : വാലന്റയിൻ ഡേ യുമായി ബന്ധപ്പെട്ട് ഇരട്ടപ്പുഴ ഉദയ വായനശാല സംഘടിപ്പിച്ച പ്രണയ കവിതാ മത്സരത്തിൽ ലഭിച്ച നൂറിൽപരം കവിതകളിൽ നിന്നും തിരഞ്ഞെടുത്ത അൻപതു കവിതകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പ്രണയശലഭങ്ങൾ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. വായന പക്ഷാചരണത്തിന് സമാപനം കുറിച്ച് സംഘടിപ്പിച്ച ഐ. വി. ദാസ് അനുസ്മരണ ചടങ്ങിൽ കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പുസ്തകം ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ്‌ കെ. പി. വിനോദിന് നൽകി കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
വായനശാല പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു.

planet fashion

ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ്‌ കെ. പി. വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരൻ അഹമ്മദ് മുഇനുദ്ധീൻ, ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് കമ്മിറ്റി അംഗം ടി.ബി.ശാലിനി, ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം എം. എസ്. പ്രകാശൻ, വാർഡ് മെമ്പര്‍ പ്രസന്ന ചന്ദ്രൻ എന്നിവർ സംസാരിച്ചു. നേതൃസമിതി കൺവീനർ മണികണ്ഠൻ ഇരട്ടപ്പുഴ സ്വാഗതവും, നാറ്റോസ് രവി നന്ദിയും പറഞ്ഞു.
ബോസ് വളൂരകായിൽ, ആച്ചി മോഹനൻ, യൂസഫ് വലിയകത്ത്, സതീഭായ്, ലളിത ഗണേശൻ, ജയദേവി ശശിധരൻ, മിനി രഞ്ജിത്ത്, ഗണശ്യാം എന്നിവർ നേതൃത്വം നല്കി.

പത്രാധിപൻ, എഴുത്തുകാരൻ, സാംസ്കാരിക നായകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഐ വി ദാസിന്റെ ജന്മദിനമാണ് വായന പക്ഷാചരണ സമാപന ദിനമായി പരിഗണിച്ചിട്ടുള്ളത്.

Jan oushadi muthuvatur

Comments are closed.