mehandi new

കേരള പ്രവാസി സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

fairy tale

ചാവക്കാട്: പ്രവാസി പുനരധിവാസ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് പ്രവാസി സംഘം സംസ്ഥാന കമ്മറ്റി നിവേദനത്തില്‍ ആവശ്യപ്പെട്ടു. സാന്ത്വനം പദ്ധതിയിലെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, തിരിച്ചു വരുന്നവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുക, പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് നിയമസഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ, സംസ്ഥാന സെക്രട്ടറിമാരായ പി.സെയ്താലിക്കുട്ടി, എ.സി.ആനന്ദന്‍, ആര്‍ ശ്രീകൃഷ്ണപിള്ള, വൈസ് പ്രസിഡന്റ് കെ.വിജയകുമാര്‍, എക്‌സിക്യുട്ടീവ് അംഗം കെ.സി.സജീവ് തൈക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്.

Comments are closed.