mehandi new

പ്രീപ്രൈമറി സ്റ്റാർസ് പദ്ധതി – പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ പി സ്‌കൂൾ ലോകോത്തര നിലവാരത്തിൽ

fairy tale

വെളിയങ്കോട് : പ്രീപ്രൈമറി പഠനം ഇനിമുതൽ ലോകോത്തര നിലവാരത്തിൽ. പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിലാണ്  കുട്ടികൾക്ക് നേരിൽ കണ്ടും അറിഞ്ഞും അനുഭവിച്ചും പഠനം എളുപ്പമാക്കുന്നതിനായി സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. ഭാഷാവികസന ഇടം, ശാസ്ത്ര ഇടം, ഗണിത ഇടം, ഐ.ടി. ഇടം, വര ഇടം തുടങ്ങി 13 ഇടങ്ങളാണ്  സംവിധാനിച്ചിട്ടുള്ളത്.   ഇതിനുപുറമെ കുഞ്ഞരങ്ങ്, ജൈവവൈവിധ്യ ഉദ്യാനം, ഗുഹയും വെള്ളച്ചാട്ടവും, ക്ലാസിനകത്തും പുറത്തുമായി കളിയുപകരണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാന സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂൾ പ്രീപ്രൈമറി വിഭാഗത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ലോക ബാങ്കിന്റെ സഹായത്തോടെ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് 2022 -23 വർണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായാണ് ശലഭക്കൂട്’ ഒരുക്കിയത്. 10 ലക്ഷംരൂപയാണ് നിർമ്മാണ ചിലവ്. പ്രീപ്രൈമറി പഠനരംഗത്ത് ജില്ലയിലെത്തന്നെ മാതൃകാ വിദ്യാലയമായി ഉയരുകയാണ് തീരദേശ മേഖലയിലെ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ പി സ്‌കൂൾ. 

പ്രീപ്രൈമറി സ്റ്റാർസ് പദ്ധതി പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. ഷോജ, പൊന്നാനി ബ്ലോക്ക് പ്രോഗ്രാം കോ -ഓഡിനേറ്റർ ഡോ. ടി.വി. ഹരി ആനന്ദകുമാർ എന്നിവർ aമുഖ്യാതിഥികളായിരുന്നു. പൊന്നാനി യു.ആർ.സി. പരിശീലകൻ വി.കെ. അജയ്‌കുമാർ പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ എ. ബാത്തിഷ, സ്‌കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി, പി.ടി.എ. പ്രസിഡൻറ് ഫാറൂഖ് വെളിയങ്കോട്, യു.ആർ.സി. പരിശീലകൻ അജിത് ലൂക്ക്, പി.കെ. ഷാഹുൽ, എം.പി.ടി.എ. പ്രസിഡൻറ് റസിയ അലി, അധ്യാപകരായ എം. ധനദാസ്, പി. ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

സ്‌കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും പൂർവ്വ വിദ്യാർഥിയും യുവഗായകനുമായ ശിഹാബ് നയിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു.

Claps

Comments are closed.