പ്രസിഡണ്ടിന്റെ ഏകാധിപത്യം – പുന്നയൂരിൽ ഹരിതസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

പുന്നയൂർ : പുന്നയൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്ന ഹരിതസഭ പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു. പ്രസിഡണ്ടിന്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഒമ്പതാം വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളെ വാർഡ് മെമ്പർ പോലും അറിയാതെയാണ് പ്രസിഡണ്ട് ഒഴിവാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

എം.വി ഹൈദരലി, സി അഷ്റഫ്, അസീസ് മന്ദലാംകുന്ന്, ടി. വി മുജീബ് റഹ്മാൻ, സുബൈദ പുളിക്കൽ, ജസ്ന ഷജീർ, ഷെരീഫ കബീർ, ബിന്‍സി റഫീഖ് എന്നീ യുഡിഎഫ് അംഗങ്ങളാണ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുന്നയൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഹരിതസഭ ബഹിഷ്കരിച്ചത്.

Comments are closed.