mehandi new

ഗാന്ധിസം പ്രഘോഷിക്കുന്നത് ആപൽക്കരമായ ഒന്നായി മാറിയിരിക്കുന്നു – ഡോക്ടർ പി.വി. രാജഗോപാൽ

fairy tale

ചാവക്കാട് : സമാനതയില്ലാത്ത ഇതിഹാസമാണ് ഗാന്ധിസമെങ്കിലും ഇന്നാളിൽ ഗാന്ധിസം പ്രഘോഷിക്കുന്നത് ആപൽക്കരമായ ഒന്നായി മാറിയിരിക്കുന്നതായി നിവാനോ അന്താരാഷ്ട്ര സമാധാന പുരസ്കാര ജേതാവ് ഡോക്ടർ പി.വി. രാജഗോപാൽ അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കായ സ്വാതന്ത്ര്യസമരസേനാനികൾ ജീവൻ ത്യജിച്ച് നേടിയെടുത്ത സ്വാതന്ത്ര്യം നിലനിറുത്തുന്നത് അടിസ്ഥാനവർഗ്ഗത്തിന് നീതി ഉറപ്പാക്കിക്കൊണ്ടാവണമെന്നും രാജാജി തുടർന്നു പറഞ്ഞു. ഏകതാ പരിഷത്ത് തൃശൂർ ജില്ലാകമ്മിറ്റി യോഗം ചാവക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജാജി. ഏകതാ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി ജില്ലാടിസ്ഥാനത്തിൽ യു.പി, എഛ്.എസ്, എഛ്.എസ്.എസ്. തലത്തിൽ,  ഗാന്ധി നേരിൻ്റെ നേർസാക്ഷ്യം  എന്ന ശീർഷകത്തിൽ നടത്തുന്ന ഗാന്ധിസാഹിത്യ പ്രശ്നോത്തരിയുടെ ബ്രോഷർ ഡോ: പി.വി. രാജഗോപാൽ പ്രകാശനം ചെയ്തു.

ബദറുദ്ദീൻ ഗുരുവായൂർ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കൺവീനർ സന്തോഷ് മലമ്പുഴ, അജിത് മംഗളം, രമേഷ് മേത്തല, കെ.എ.ഗോവിന്ദൻ, ജോൺസൺ വി.ഐ, മഖ്സൂദ് പി.എം, ലീല പി.വി, മുഹമ്മദ് ബഷീർ, സുശീൽ അരവിന്ദ്, ഷെരീഫ പി, സംജാദ് കെ.വി, നാസർ എ.പി, എൻ.കെ. സുരേഷ്, ഷെബീർ ഡിജിമാക്സ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രശ്നോത്തരി അപ്പർ പ്രൈമറി തല ഉദ്ഘാടനം ജൂൺ 15ാം തിയതി ജി.യു.പി.എസ്. ഗുരുവായൂരിൽ നഗരസഭാദ്ധ്യക്ഷൻ എം കൃഷ്ണദാസ് നിർവ്വഹിക്കുമെന്ന് ബദറുദ്ദീൻ ഗുരുവായൂർ അറിയിച്ചു.

Royal footwear

Comments are closed.