mehandi new

വിദ്യാർത്ഥികളുടെ എണ്ണക്കുറവ് മൂലം ജോലി നഷ്ടപ്പെടുന്ന അനദ്ധ്യാപകരെ സംരക്ഷിക്കാൻ ഉത്തരവ് വേണം

fairy tale

തിരുവനന്തപുരം : വിദ്യാർത്ഥികളുടെ എണ്ണക്കുറവു മൂലം തസ്തിക നഷ്ടപ്പെടുന്ന അനദ്ധ്യാപകരെ
സംരക്ഷിക്കുന്നതിനായി അനദ്ധ്യാപക – വിദ്യാർത്ഥി അനുപാതം 1500 ൽ നിന്ന് 1000 വും 700 വിദ്യാർത്ഥികൾ എന്നത് 400 ആക്കണമെന്നുമുള്ള ജീവനക്കാരുടെ ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ഈ അദ്ധ്യയന വർഷം മുതൽ വിദ്യാർത്ഥികളുടെ എണ്ണക്കുറവുമൂലം തസ്തിക നഷ്ടമാകുന്നവരെ സംരക്ഷിക്കുന്നതിന് അദ്ധ്യാപക/അനദ്ധ്യാപക വിദ്യാർത്ഥി അനുപാതം കുറക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ തസ്തിക നീർണ്ണയം പൂർത്തിയാക്കുമ്പോൾ നൂറു കണക്കിന് അനദ്ധ്യാപക ജീവനക്കാർ സംരക്ഷണം ലഭിക്കാതെ പുറത്തു പോകേണ്ടിവരും.

കഴിഞ്ഞ വർഷം വരെ 9, 10 ക്ലാസുകളിൽ അദ്ധ്യാപകർക്ക് 1:40 എന്നും അനദ്ധ്യാപകർക്ക് 1200, 500 എന്നിങ്ങനെയും അനുപാതം കുറച്ച് ഉത്തരവിറക്കിയിരുന്നു.
നിലവിൽ സംസ്ഥാനത്തെ സ്കൂളുകളിലെ മെച്ചപ്പെട്ട ഭൗതീക സാഹചര്യങ്ങൾ ജോലിഭാരം കൂട്ടുകയും ചെയ്തിട്ടുണ്ട്. ഇത് കണക്കിലെടുത്ത് വിദ്യാർത്ഥി അനുപാതം കുറക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്ത സ്പെഷ്യൽ സ്കൂളുകളിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനധ്യാപക തസ്തികകൾ നിലനിർത്തുന്നതിന് വിദ്യാർത്ഥികളുടെ എണ്ണം കണക്കിലെടുക്കാതെ തസ്തികകൾ നിലനിർത്തണമെന്നും കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംങ്ങ് സ്റ്റാഫ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു.

എൽ പി അറ്റാച്ചഡ് വിദ്യാലയങ്ങളിലെ അനദ്ധ്യാപക വിദ്യാർത്ഥി അനുപാതം കണക്കാക്കുന്നതിന് എൽ പി വിഭാഗം വിദ്യാർത്ഥികളുടെ എണ്ണം കൂടി പരിഗണിക്കണം. ഇത്തരം വിദ്യാലയങ്ങളിൽ കായിക അധ്യാപകരെ സംരക്ഷിക്കുന്നതിന് എൽ പി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ എണ്ണം കൂടി പരിഗണിക്കുന്നുണ്ട്. വിദ്യാലയങ്ങളിൽ എൽ. പി, യു.പി, ഹൈസ്കൂൾ വേർതിരിവില്ലാതെ മുഴുവൻ ജോലികളും ചെയ്യേണ്ടതതിനാൽ എൽ പി വിഭാഗം വിദ്യാർത്ഥികളുടെ എണ്ണം കൂടി പരിഗണിക്കണം എന്നുള്ളത് കാലങ്ങളായി സംഘടന ആവശ്യപ്പെടുന്നതാണ്.

2018 മുതൽ അനദ്ധ്യാപക ജീവനക്കാരെ നിലനിർത്തുന്നതിനായുള്ള ആനുപാതം പിൻവലിച്ചത് അനദ്ധ്യാപക ജീവനക്കാരോടുള്ള അവഗണനയുടെ ഭാഗമാണെന്നും ഉത്തരവ് പുനഃസ്ഥാപിച്ചു അനദ്ധ്യാപകർക്കു നീതി ലഭ്യമാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് എൻ വി മധു , ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ ഭാരവാഹികളായ ഷാജു സി സി, അജി കുര്യൻ എന്നിവർ ആവശ്യപ്പെട്ടു.

Royal footwear

Comments are closed.