അണ്ടത്തോട്: പ്രമുഖ മത പ്രാഭാഷകനും പീസ് ഇൻർനാഷണനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറുമായ എം.എം. അക്ബറിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ അണ്ടത്തോട് മന്ദലാംകുന്ന് മേഖല മുസ്ലിം സൗഹൃദവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അണ്ടത്തോട് നിന്നാരംഭിച്ച പ്രകടനം മന്ദലാംകുന്ന് സെൻററിൽ സമാപിച്ചു. എ എം അലാവുദ്ധീൻ, യഹ് യ മന്ദലാംകുന്ന്, മുഹമ്മദ് തറയിൽ, തൗഫീഖ് പാപ്പാളി, റഖീബ് അണ്ടത്തോട്, പി.കെ. സൈനുദ്ധീൻ ഫലാഹി, അബ്ദുൽ സമദ് അണ്ടത്തോട്, ദിരാർ അണ്ടത്തോട്, റഊഫ് മാലിക്കുളം, ചാലിൽ മൊയ്തുണ്ണി, ബക്കർ ചന്ദനത്ത്, യുസുഫ് തണ്ണിത്തുറക്കൽ എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിനു ശേഷം മന്ദലാംകുന്ന് സെൻററിൽ നടന്ന യോഗത്തില്‍ പി.കെ സൈനുദ്ധീൻ ഫലാഹി, യഹ് യ മന്ദലാംകുന്ന് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.