
ചാവക്കാട് : കടപ്പുറം 3-ാം വാർഡ് ബ്ലാങ്ങാട് വൈലിയിൽ പഞ്ചായത്ത് തെരഞെടുപ്പ് കാലത്ത് റോഡ് വാഗ്ദാനം നൽകി നടപ്പിലാക്കാത്ത ബി ജെ പി അംഗത്തിനെതിരെയും വാർഡിലെ വികസന മുരടിപ്പിനെതിരെയും സി പി ഐ എം കടപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലാങ്ങാട് വൈലി സെന്ററിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സി പി ഐ എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.

ലോക്കൽ സെക്രട്ടറി എൻ.എം. ലത്തീഫ് അദ്ധ്യക്ഷനായി. ചാവക്കാട് ഏരിയ കമ്മിറ്റി അംഗം കെ.വി.അഷ്റഫ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായിട്ടുള്ള സി.കെ.വേണു, ബീനാ ഭൂപേഷ്, എം എസ്.പ്രകാശൻ, വസന്ത വേണു, ബ്രാഞ്ച് സെക്രട്ടറി എം.ടി. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.