എടക്കഴിയൂർ : പുന്നയൂർ പഞ്ചായത്ത് 11 -ാം വാർഡിൽ എടക്കഴിയൂരിലെ സുനാമി റോഡ് സഞ്ചാരയോഗ്യമാക്കാത്ത പഞ്ചായത്ത് ഭരണ സമിതിയുടെയും വാർഡ് മെമ്പറുടെയും അനാസ്ഥക്കെതിരെ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഒരാഴ്ച കൊണ്ട് പണി പൂർത്തികരിക്കുമെന്ന് പറഞ്ഞാണ് മെറ്റൽ വിരിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തികരിക്കാതെ ദിനംപ്രതി നിരവധി വയോവ്രദ്ധരും യാത്രക്കാരും റോഡിൽ വീഴുകയാണ്. ബ്ലാളങ്ങാടിനെയും പുത്തൻകടപ്പുറത്തെയും എടക്കഴിയൂർ കടപ്പുറമായി ബന്ധിപ്പിക്കുന്നതും മത്സ്യത്തൊഴിലാളികളുടെയും അഫയൻസ് ബീച്ചിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെയും പ്രധാനപ്പെട്ട സഞ്ചാര മാർഗ്ഗമാണ് സുനാമി റോഡ്. ധീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രധാന റോഡായ സുനാമി റോഡ് ഉടൻ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് സമരക്കാർ ആവശൃപ്പെട്ടു.
മുസ്ലിംലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാർഡ് സെക്രട്ടറി ഷൗക്കത്ത് കിഴക്കൂട്ട് അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷഹറുബാൻ എം കെ, കുഞ്ഞു ഒളാട്ടയിൽ, സുഹറ പി എം, പൂക്കാട്ട് അബൂബക്കർ, ഷംസു പുളിക്കൽ എന്നിവർ പ്രസംഗിച്ചു. ഷറഫു പി എ സ്വാഗതവും അഷറഫ് കെ എസ് നന്ദിയും പറഞ്ഞു.
Comments are closed.