mehandi new

സിപിഎം -ആർ എസ് എസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതിഷേധ സംഗമം

fairy tale

ചാവക്കാട് : കേരളത്തിന്റെ എ ഡി ജി പി അജിത് കുമാർ ബിജെപി നേതാവ് ഹൊസബെലയെ പോയി നേരിട്ട് കണ്ടു സന്ദർശിച്ചത് എന്തിനാണെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് പറയേണ്ടി വരുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സിപിഎം -ആർ എസ് എസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

planet fashion

പിണറായി വിജയൻ പ്രതിയായ ലാവ്‌ലിൻ കേസ് സുപ്രീം കോടതിയിൽ ഏഴു വർഷത്തിനിടയിൽ 41 തവണയാണ് സിപിഎം -ആർ എസ് എസ് അവിശുദ്ധ കൂട്ടുകെട്ട് മൂലം കേന്ദ്രം മാറ്റി വെച്ചത്, അതെ പോലെ SFIO കേസിനകത്ത് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയാവാതിരിക്കാൻ തൃശൂർ കച്ചവടം ഉറപ്പിച്ച് സംഘ് പരിവാറിന് ഇടം കൊടുക്കാത്ത കേരളത്തിൽ താമര വിരിയിപ്പിക്കാൻ അവസരം കൊടുത്തു സിപിഎം. ഇപ്പോഴിതാ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിക്കും ചേലക്കരയിൽ സിപിഎമ്മിനും ജയിച്ചുകയറാനുള്ള അവസരതിന്ന് മുൻ ഡീൽ പ്രകാരം കളമൊരുക്കുകയാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

കോളേജ് തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ എം എസ് എഫ് ന് ചരിത്ര വിജയം സമ്മാനിച്ച പികെ നവാസിനെ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ആദരിച്ചു. മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ അധ്യക്ഷത വഹിച്ചു. 

മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ വി അബ്‌ദുറഹീം, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ പി ബഷീർ, ജനറൽ സെക്രട്ടറി എ എച്ച് സൈനുൽ ആബിദ്, ട്രഷറർ ലത്തീഫ് പാലയൂർ, ചാവക്കാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി പിഎം അനസ്, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ പികെ അബൂബക്കർ, പിവി ഉമ്മർ കുഞ്ഞി, എം വി ഷക്കീർ, എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി മുഹമ്മദാലി, യൂത്ത് ലീഗ് ജില്ലാജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ടി ആർ ഇബ്രാഹിം, കബീർ ഫൈസി, മണ്ഡലം പ്രസിഡന്റ് സി എ അജ്മൽ, കുഞ്ഞീൻ ഹാജി, അഷ്‌റഫ്‌ പി.വി, റഹീം എൻ കെ, ഹനീഫ് ചാവക്കാട്, അബ്ദുൽ സത്തർ, കെ പി മുഹമ്മദ്‌ അഷ്‌റഫ്‌, സബാഹ് തഴത്ത്, ഹാഷിം മാലിക്ക്, പി പി ഷാഹു, എം എസ് മുസ്തഫ, അഷ്‌റഫ്‌ പാലയൂർ, മജീദ് താഴത്ത്, ഷാജി ടി എം, ആദിൽ, റിയാസ് കെ എം, ഷജീർ പുന്ന, അസീസ് ടി വി, എം എസ് സ്വാലിഹ് തുടങ്ങിയവർ സംസാരിച്ചു.

Macare health second

Comments are closed.