എം എൽ എ ക്കെതിരെ പ്രതിഷേധ സംഗമം – കടൽഭിത്തി നിർമാണത്തിനെതിരെ പ്രതികരിച്ചവരെ ആക്ഷേപിച്ചെന്ന്

പുന്നയൂർക്കുളം : അശാസ്ത്രീയ കടൽഭിത്തി നിർമാണത്തിനെതിരെ പ്രതികരിച്ച അണ്ടത്തോട്ടെ ജനങ്ങളെ ആക്ഷേപിച്ച എം എൽ എ ക്കെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം. അണ്ടത്തോട് സെന്ററിൽ നടന്ന സംഗമത്തിൽ സമരസമിതി ചെയർമാൻ എ എം അലാവുദ്ധീൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് മന്നലാംകുന്ന് മുഹമ്മദുണ്ണി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

അബ്ദുസമദ് അണ്ടത്തോട്, യഹ്‌യ മന്നലാംകുന്ന്, കമാൽ, എൻ ആർ ഗഫൂർ, പഞ്ചായത്ത് മെമ്പമാരായ കെ എച്ച് ആബിദ്, ഷാനിബ മൊയ്തുണ്ണി എന്നിവർ പ്രസംഗിച്ചു. കൺവീനർ എ കെ മൊയതുണി സ്വാഗതവും മുസ്തഫ കമാൽ നന്ദിയും പറഞ്ഞു.
ദിവസങ്ങൾക്കു മുൻപ് അണ്ടത്തോട് നടന്ന പൊതുപരിപാടിയിൽ വെച്ച് കടൽഭിത്തിക്കെതിരെ സമരം ചെയ്യുന്നവരെ ക്ഷുദ്ര ജീവികളെന്നും വികസന വിരോധികൾ എന്നും എൻ കെ അക്ബർ എം എൽ എ ആക്ഷേപിച്ചെന്നാണ് ആരോപണം.

Comments are closed.