scrutiny
സമീപ കാലത്ത് ചാവക്കാട് നഗരസഭയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ നടന്നത് മൂന്നു സമരങ്ങൾ. മൂന്നിൽ രണ്ടും പരാജയം. ഒരു ടവർ ഉദ്ഘാടനം കഴിഞ്ഞു. മറ്റൊന്ന് നിർമ്മാണം പൂർത്തീകരിക്കുന്നു.
ചാവക്കാട് നഗരസഭയിലെ 19, 28, 12 എന്നീ വാർഡുകളിലാണ് പുതുതായി മൊബൈൽ ടവറും അതിനോട് ബന്ധപ്പെട്ട പ്രതിഷേധങ്ങളും ഉണ്ടായിട്ടുള്ളത്. മൂന്നു വാർഡിലും യു ഡി എഫ് കൗൺസിലർമാരാണുള്ളത് എന്നത് യാദൃശ്ചികമാവാം.
തിരുവത്ര പുത്തൻകടപ്പുറം സൗത്ത് വാർഡ് 28 ലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ അവസാനത്തോടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മൊബൈൽ ടവർ നിർമാണം ആരംഭിച്ചത്. മാർച്ച് ആദ്യവാരത്തിൽ നാട്ടുകാർ കൗൺസിലറുടെ നേതൃത്വത്തിൽ സംഘടിക്കുകയും നിർമ്മാണം തടയുകയും ചെയ്തു.
അടുത്ത ദിവസം ചാവക്കാട് നഗരസഭയിലെ വാർഡ് 12 പാലയൂർ ഈസ്റ്റിലും ടവർ നിർമാണം ആരംഭിച്ചു. ഇവിടെയും കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിക്കുകയും ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തു. നഗരസഭ കൗൺസിൽ യോഗങ്ങളിൽ യുഡിഎഫ് കൗൺസിലർമാർ പ്രശ്നം ഉന്നയിച്ചു. വാർത്താ സമ്മേളനം നടത്തി.
എന്നാൽ കൃത്യമായ രേഖകളോടെയും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചും പ്രധിഷേധക്കാർ ഉണ്ടാക്കാൻ ശ്രമിച്ച തടസ്സങ്ങൾ സർക്കാർതലത്തിൽ മറികടന്നും പോലീസിന്റെ സഹായം സ്വീകരിച്ചും ടവർ നിർമ്മാണ കമ്പനി നിർമാണ പ്രവർത്തികളുമായി മുന്നോട്ട് പോയി.
കഴിഞ്ഞ ദിവസം വാർഡ് 19 ൽ മൊബൈൽ ടവർ നിർമ്മിക്കുന്നതിനെതിരെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ സംഘടിച്ച് പ്രതിഷേധ പരിപാടികൾ ആരംഭിച്ചിരുന്നു.
ഈ സമയം പുത്തൻകടപ്പുറം ടവർ നിർമാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഇന്നലെയായിരുന്നു ഔദ്യോഗിക ഉദ്ഘാടനം. പാലയൂരിൽ നിർമാണം പുരോഗമിക്കുന്ന ടവർ 4G, എൽ ടി ഇ സിഗ്നലുകൾ പ്രസരണം ഈ മാസം ആരംഭിക്കും.
മുൻ സമരങ്ങൾ ഒക്കെ പരാജയം ആയിരിക്കെയാണ് മണത്തലയിൽ വീണ്ടും പ്രതിഷേധം.
ടവർ നിർമാണം നഗരസഭ ഭരണപക്ഷത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കുക എന്നതിനപ്പുറം മറ്റൊരു അജണ്ടയും നിലവിൽ പ്രതിഷേധങ്ങൾക്കില്ല. സ്‌കൂളിന് മുകളിൽ വരെ ടവർ നിർമിക്കാൻ നിയമ തടസ്സങ്ങൾ ഒന്നും ഇല്ലെന്നിരിക്കെയാണ് ടവർ നിർമാണത്തിന് 100 മീറ്റർ പരിധിയുടെ കണക്കും വെച്ച് നോട്ടീസ് അടിക്കുന്നത്.
എം ആർ ആർ എം ഹയർസെക്കണ്ടറി സ്‌കൂളിനും ചാവക്കാട് ഹൈസ്‌കൂളിനും സമീപം നിലവിൽ മൊബൈൽ ടവറുകളുണ്ട്. ഓൺലൈൻ ക്ലാസ്സുകളിലിരുന്ന് ഡിജിറ്റൽ ലോകത്ത് വളരുന്ന തലമുറയിലെ പിഞ്ചുകുഞ്ഞുങ്ങളെയാണ് സമരത്തിന്റെ പേരിൽ തെരുവിലിറക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/
Comments are closed.