mehandi banner desktop

പൊതുജനം സർക്കാർ വിദ്യാലയങ്ങൾ ഉപയോഗപ്പെടുത്തണം – എൻ കെ അക്ബർ

fairy tale

പുന്നയൂർ: സർക്കാർ വിദ്യാലയങ്ങളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ജനങ്ങൾ തയ്യാറാകണമെന്ന് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ പറഞ്ഞു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ നൂറ്റി മൂന്നാം വാർഷികം എക്സ്പാൻസ 2K26 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വിദ്യാലയങ്ങളിൽ പഠന നിലവാരവും ഭൗതിക സൗകര്യങ്ങളും മികച്ച നിലയിലാണുള്ളത്. അത് ഉപയോഗപ്പെടുത്താൻ പലപ്പോഴും ജനങ്ങൾ ദുരഭിമാനത്തിന്റെ പേരിൽ മടിക്കുകയാണെന്ന് അദ്ദേഹം  പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.

planet fashion

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു മുഖ്യ അതിഥിയായി. പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റസ്’ല റഹീം അവാർഡ് വിതരണം നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ ഷംസീറ അഷ്റഫ്, പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുബീന സലീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ പാലക്കൽ, പഞ്ചായത്ത് അംഗങ്ങളായ ടി.എ അയിഷ, അബ്ദുൽ സലീം കുന്നമ്പത്ത്, മുൻ പ്രധാന അധ്യാപികമാരായ പി. ടി ശാന്ത, മോളി, പി.പി സുജാത, ഒ.എസ്.എ പ്രസിഡന്റ് കെ.കെ ഷുക്കൂർ, സെക്രട്ടറി പി.എം നാസർ, എസ്. എം. സി ചെയർപേഴ്സൺ റസിയ ഫിറോസ്, വൈസ് ചെയർമാൻ വി. എച്ച് റബിയത്ത്, എം.പി.ടി.എ പ്രസിഡന്റ്  ഷാമില റൗഫ് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും ബിന്ദുമോൾ ടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് വിവിധ എൻഡോവ്മെന്റുകളും ഡിസിപ്ലിൻ, പ്രൊഫിഷ്യൻസി അവാർഡുകളും വിതരണം ചെയ്തു. തുടർന്ന് അങ്കണവാടി, കെ. ജി സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

Comments are closed.