പീഡന ശ്രമം പുന്ന സ്വദേശി അറസ്റ്റിൽ

ചാവക്കാട് : ചാവക്കാട് പുന്നയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.

പുന്ന മൂത്തേടത് അബ്ദുൾ റഹ്മാൻ (35) നെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ് ഐ യു കെ ഷാജഹാൻ, എ എസ് ഐ സജിത്ത്, സുനു, സി പി ഒ മാരായ ആശിഷ്, ശരത്ത്, റെജിൻ, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments are closed.