mehandi new

പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം – ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സും പുഷ്പാർച്ചനയും നടത്തി

fairy tale

ചാവക്കാട് : പുന്ന നൗഷാദിൻ്റെ അഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സും പുഷ്പാർച്ചനയും നടത്തി.

planet fashion

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്  കെ. വി യൂസഫലിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങ് തൃശൂർ ഡി സി സി ജനറൽ സെക്രട്ടറി കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു, ഗുരുവായൂർ യു ഡി എഫ് കൺവീനർ കെ. വി ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എ എസ് സറൂഖ്, കോൺഗ്രസ്സ് നേതാക്കളായ സി. മുസ്താഖലി, ആൻ്റോ തോമസ്, മിസ്രിയ മുസ്താഖലി, ടി എച്ച് റഹീം, ഷോബി ഫ്രാൻസിസ്, പ്രസാദ് പോൾ, കെ എസ് സന്ദീപ്, ഷുക്കൂർ കോനാരാത്ത്, എ കെ മുഹമ്മദാലി, ആർ കെ നവാസ്, കെ കെ ഹിരോഷ്, സലാം മണത്തല, നൗഷാദ് ബ്ലാങ്ങാട്, പി വി ഇസ്ഹാഖ്, ഷാജി കല്ലിങ്ങൽ, ജമാൽ കുന്നത്ത്, റൗഫ് ബ്ലാങ്ങാട്, സി എസ് രമണൻ, ഷൈലജ കൊപ്ര, കെ ജി വിജേഷ്, ബിനീഷ് എന്നിവർ സംസാരിച്ചു. വയനാട്ടിൽ പ്രകൃതി ദുരന്തത്താൽ മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥനയും, ആദരാഞ്ജലികളും അർപ്പിച്ചു.

Macare 25 mar

Comments are closed.