mehandi new

പുന്ന നൗഷാദ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് – സ്കിൽ ഗ്രൂപ്പ്‌ അണ്ടത്തോട് ജേതാക്കൾ

fairy tale
J
planet fashion

പുന്നയൂർക്കുളം: പുന്നയൂർ കെ. കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ വടക്കേക്കാട് നടന്ന മുന്നാമത് പുന്ന നൗഷാദ് മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സ്കിൽ ഗ്രൂപ്പ്‌ അണ്ടത്തോട് ജേതാക്കളായി. ഫൈനലിൽ തൃശ്ശൂർ പ്ലേബോയ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
വടക്കേക്കാട് യൂത്ത് ഫോഴ്സ് ടറഫിൽ നടന്ന ടൂർണമെന്റ് പുന്നയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സെയ്താലി ഉദ്ഘാടനം ചെയ്തു.

വിജയികൾക്ക് ചാവക്കാട് കാർഷിക ബാങ്ക് പ്രസിഡന്റും യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റുമായ എച്ച്.എം. നൗഫൽ, പുന്നയൂർ ഗ്രാമപഞ്ചായത്ത് അംഗം മുജീബ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ചാവക്കാട് നഗരസഭ കൗൺസിലർ അസ്മത്തലി, പുന്നയൂർ ഗ്രാമപഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന്, പി കെ ഹസ്സൻ, നിഖിൽ ജി കൃഷ്ണൻ, കെ കരുണാകരൻ ഫൗണ്ടേഷൻ കൺവീനർ യൂസഫ് തണ്ണിതുറക്കൽ, ഫഹദ് അകലാട് എന്നിവർ സംബന്ധിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.