സ്വീഡൻ മാതൃകയിൽ പ്ലോഗിങ് സംഘടിപ്പിച്ച് പുന്നയൂർ പഞ്ചായത്ത്
പുന്നയൂർ : മാലിന്യമുക്ത നവ കേരളത്തിനായി പുന്നയൂർ ഗ്രാമപഞ്ചായത്ത് സ്വീഡൻ മാതൃകയിൽ പ്ലോഗിംഗ് സംഘടിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് ടി വി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജോഗ്ഗിങ്ങിനൊപ്പം വേസ്റ്റ് എടുക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്ലോഗിങ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. പഞ്ചവടി സെന്ററിൽ നിന്നും തുടങ്ങി ഒരു കിലോമീറ്റർ ജോഗിംങ്ങും കൂടെ വഴിയിലെ മാലിന്യം ശേഖരണവും നടത്തി പഞ്ചവടി ബീച്ചിലാണ് പ്ലോഗിംഗ് അവസാനിച്ചത്. ജോഗിംഗ് നോടൊപ്പം കച്ചറകൾ പറക്കിയെടുക്കുകയും ചെയ്യുന്ന ഒരു വ്യായാമ പ്രവണതക്കാണ് പ്ലോഗിങ് എന്ന് പറയുന്നത്.
പഞ്ചായത്ത് പ്രസിഡൻറ് ടി.വി സുരേന്ദ്രൻ പ്ലോഗിങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഷമീം അഷ്റഫ്, സെലീന നാസർ, അറാഫത്ത്, രജനി ടീച്ചർ, ബ്ലോക്ക് മെമ്പർ ജിസ്ന ലത്തീഫ്, ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമ സുന്ദരം, ഐആർടിസി കോഡിനേറ്റർ ബി എസ് ആരിഫ, യൂത്ത് കോഡിനേറ്റർ അനൂപ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ.വി ഷീജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയൻ നന്ദിയും പറഞ്ഞു.
ഹരിത കർമ്മ സേന അംഗങ്ങൾ, വിദ്യാർഥിനികൾ, യുവജന സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയവർ ഉദ്യമത്തിൽ പങ്കെടുത്തു. ‘മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുകയില്ല’ എന്ന സന്ദേശം ഉയർത്തി ഉണങ്ങിയ ശിഖരങ്ങളുള്ള വൃക്ഷത്തിൻറെ ചിത്രത്തിന് ചായം പതിപ്പിച്ചു കൊണ്ട് ശിഖരങ്ങളിൽ ഇലകൾ വിരിയിപ്പിക്കുകയും ചെയ്തു.
Comments are closed.