mehandi new

വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം – വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ് 21 ന് ഞായറാഴ്ച്ച ചാവക്കാട്

fairy tale

ചാവക്കാട്: വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ഫാമിലി കോണ്‍ഫറസ് ജനുവരി 21ന് ഞായറാഴ്ച ചാവക്കാട് നടക്കുമെന്ന് പ്രസിഡന്റ് കെ എം ഹൈദരലി, വൈസ് പ്രസിഡന്റ് സി എ കാസീം, ജോ സെക്രട്ടറി അന്‍വര്‍ ബൂബക്കര്‍,  ട്രഷറര്‍ കാസീം ഒരുമനയൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ 5 പോഷക ഘടകങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഫാമിലി കോണ്‍ഫറന്‍സില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നായി  നാലായിരത്തോളം കുടുംബങ്ങള്‍ സമ്മേളനത്തില്‍ പങ്കാളികളാവും. ആധുനിക ജീവിതസാഹചര്യങ്ങള്‍ മൂലം കുടുംബ സംവിധാനത്തില്‍ വലിയ തോതിലുള്ള ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന കാലത്ത് വ്യക്തി, കുടുംബം, സമൂഹം എന്നിവക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന വര്‍ദ്ധിച്ചതോതിലുള്ള   ലഹരി  ഉപയോഗം ആത്മീയ തട്ടിപ്പുകള്‍, പൗരോഹിത്യ ചൂഷണങ്ങള്‍, കുടുംബ ഭദ്രത തകര്‍ക്കുന്ന ലിബറലിസ സ്വതന്ത്രതാവാദങ്ങള്‍, സാമ്പത്തിക ചൂഷണങ്ങള്‍, ആത്മഹത്യകള്‍, മതേതരഭാരതം നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വ്യത്യസതമായ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് സമ്മേളനം വേദിയാaകും.

planet fashion

ചാവക്കാട് കൂട്ടുങ്ങൽ ചതുരത്തില്‍ (മുനിസിപ്പല്‍ ബസ്സ്റ്റാന്റിനു സമീപം) സംഘടിപ്പിക്കുന്ന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി. കെ.അഷ്‌റഫ് ഉദ്ഘാടനം നിര്‍വ്വഹിക്കും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് കെ. എം. ഹൈദരലി അദ്ധ്യക്ഷത വഹിക്കും. ടി. എന്‍.പ്രതാപന്‍ എം പി, എന്‍. കെ.അക്ബര്‍ എം.എല്‍.എ. എന്നിവർ മുഖ്യ അതിഥികളായി സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഹാരിസ് ബിന്‍ സലിം, മുജാഹിദ് ബാലുശ്ശേരി, ശിഹാബ് എടക്കര, സുബൈര്‍ സലഫി, ഷാഫി സബാഹി, അഷ്‌റഫ് സുല്ലമി, ഹാരിസ് ആറ്റൂര്‍ തുടങ്ങിയവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. മെഡിക്കല്‍ ഹെല്‍പ് ഡസ്‌ക്, ബുക്‌സ്റ്റാള്‍ തുടങ്ങിയവ സമ്മേളനഗരിയില്‍ ഒരുക്കിയിട്ടുണ്ട്.

Ma care dec ad

Comments are closed.