പുത്തൻകടപ്പുറം ജി. എഫ്. യു. പി സ്കൂൾ പ്രവേശനോൽസവം വർണ്ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു

തിരുവത്ര: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ പ്രവേശനോൽസവം വർണ്ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു. പി ടി എ പ്രസിഡന്റ് എൻ ഷഹീർ ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡണ്ട് നൈഷജ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് പി കെ റംല സ്വാഗതവും സീനിയർ അദ്ധ്യാപിക ജാസ്മിൻ എം കെ ആശംസയും നേർന്നു.

രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തിൽ അബ്ദുൽ സലീം എംകെ ബോധവത്കരണ ക്ലാസ്സ് നടത്തി. കുട്ടികളും നാട്ടുകാരും രക്ഷിതാക്കളും എസ് എം സി, എം പി ടി എ അംഗങ്ങളും അദ്ധ്യാപകരും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം കൊണ്ട് പ്രവേശനോത്സവം ആഘോഷഭരിതമായി. വിദ്യാർത്ഥികൾക്ക് മിഠായി വിതരണവും നടന്നു.

Comments are closed.