പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂൾ കലോത്സവം വര്‍ണ്ണപ്പകിട്ട് ’24 ആഘോഷിച്ചു

പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂൾ കലോത്സവം വര്‍ണ്ണപ്പകിട്ട് ’24 ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യു മുഹമ്മദ് റാഫി (ലക്ച്ചറർ ,ഡയറ്റ് , തൃശൂർ ) വിശിഷ്ടാതിഥിയായി പങ്കെടുത്തു.
പി ആർ റജില, എം കെ സലീം, ലിൻസി വി തോമസ്, സയന ചാഴൂർ, കെ എച് ഷീജ, എം യു അജിത, സി. ജെ ജിൻസി, മുംതാസ്, ഹസീന, രോഹിണി തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രെസ് പി കെ റംല സ്വാഗതവും, എം കെ ജാസ്മിൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് യു മുഹമ്മദ് റാഫികുട്ടികൾക്കായി ഗാനം ആലപിച്ചു.

Comments are closed.