mehandi new

പുത്തൻകടപ്പുറം കുഫോസ് നിർമാണം – എം എൽ എ ഫണ്ടിൽ നിന്നും അൻപതു ലക്ഷം രൂപ അനുവദിച്ചു

fairy tale

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് പുത്തൻകടപ്പുറം ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി എൻ കെ അക്ബർ അറിയിച്ചു. ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ ചേർന്ന അവലോകന യോഗത്തിലാണ് എം എൽ എ ഇക്കാര്യം അറിയിച്ചത്.
ഫിഷറീസ് യൂണിവേഴ്സിറ്റിയായ കുഫോസിന് കീഴില്‍ കോഴ്സുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ഫിഷറീസ് ടെക്നിക്കല്‍ സ്കൂളില്‍ കെട്ടിട നിര്‍മ്മാണത്തിനും അനുബന്ധപ്രവര്‍ത്തികള്‍ക്കുമായാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചത്.

കോഴ്സുകളിലേക്ക് ആവശ്യമായ അദ്ധ്യാപകരെ നിയമിക്കുന്നതിനും ഓഫീസ് സംവിധാനം ഒരുക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ കുഫോസ് പ്രതിനിധി ദേവിക പിള്ളക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. സ്ക്കൂള്‍ കോമ്പൌണ്ടിലെ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിന് വാലൂഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും അനുമതിക്കായി ഫിഷറീസ് വകുപ്പിന് അടിയന്തിരമായി അപേക്ഷ സമര്‍പ്പിക്കുമെന്നും നഗരസഭ അസി.എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ എത്രയം വേഗം അനുമതി നല്‍കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. ക്ലാസ്സ് മുറികളിലേക്കുള്ള ഫര്‍ണീച്ചറുകള്‍ ലഭ്യമാക്കുന്നതിന് ഫിഷറീസ് വകുപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

planet fashion

Comments are closed.