Header

പൂർവ്വവിദ്യാർത്ഥി മഹാസംഗമം ഞായറാഴ്ച്ച – മണത്തല സ്കൂളിൽ ആയിരത്തിലധികം പേർ ഒത്തുചേരും

ചാവക്കാട് : മണത്തല സ്‌കൂളും മധുര സ്മരണകളും എന്ന പേരിൽ സംഘടിപ്പിക്കുന്ന പൂർവ്വവിദ്യാർത്ഥി മഹാസംഗമം ഒക്‌ടോബര്‍ 15ന് ഞായറാഴ്ച്ച. മണത്തല സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥിയായ തൊണ്ണൂറ് വയസ്സുകാരൻ ഉൾപ്പെടെ ആയിരത്തിലധികം പേർ മണത്തല സ്കൂളിൽ ഒത്തുകൂടുമെന്ന് ഗ്ലോബൽ അലൂമിനി ഓഫ് മണത്തല ജി എച്ച് എസ് എസ് അഡ്മിൻസ് മുഹമ്മദ് അക്ബര്‍, അബ്ദുല്‍ അസീസ് കെ വി, ഇസ്മായില്‍ ടി വി, ഹസീന അഷറഫ്, സന്ധ്യ പി എസ്, നസ്‌റിയ, റീന കോനാരത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

1927 ല്‍ മാപ്പിള സ്‌കൂളായി തുടക്കം കുറിച്ച മണത്തല സ്‌കൂള്‍ 2027ല്‍ നൂറുവര്‍ഷം പിന്നിടാന്‍ കാത്തിരിക്കുമ്പോഴാണ് ജി എച്ച് എസ് എസ് മണത്തലയില്‍ നിന്നും ഇതു വരെ പഠിച്ചിറങ്ങിയ ലോകമെമ്പാടുമുള്ള സഹപാഠികളെ ഒരുമിപ്പിച്ച് ഒരു മെഗാ ഒത്തുചേരലിനു സ്‌കൂള്‍ സാക്ഷ്യം വഹിക്കുന്നത്. ഒത്തു ചേരലിന് വേണ്ടി പ്രത്യേകം രൂപീകരിച്ച വാട്സ്ആപ് ഗ്രൂപ്പുകളില്‍ ഇതിനോടകം 1300 ലധികം പേര്‍ അംഗങ്ങളായികഴിഞ്ഞു. ഒക്‌ടോബര്‍ 15 ഞായറാഴ്ച്ച രാവിലെ 10മണിക്ക് ആദ്യ ബെല്ലോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ടി എന്‍ പ്രതാപന്‍ എം പി ഉദ് ഘാടനം നിര്‍വഹിക്കും. എന്‍ കെ അക്ബര്‍ എം എല്‍ എ മുഖ്യാഥിതിയായി പങ്കെടുക്കും. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് റിട്ടേര്‍ഡ് ജഡ്ജി ഷംസുദ്ധീന്‍ പി കെ,
ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ, ആലംകോട് ലീലകൃഷ്ണന്‍, അഷറഫ് കാനാംപുള്ളി, പ്രമുഖ വ്യവസായി കാജ അബ്ദുല്‍ സലാം, തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉന്നതര്‍ പങ്കെടുക്കും.
സുവനീർ പ്രകാശനം, പ്രതിഭകളെ ആദരിക്കൽ, റസാബീഗം അവതരിപ്പിക്കുന്ന ഗസൽ, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കലാ പരിപാടികൾ എന്നിവയും അരങ്ങേറും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.