mehandi new

കുന്നംകുളം പോലീസ് സ്റ്റേഷനിലിൽ പരാതിക്കാരനെ നായ കടിച്ചു

fairy tale

കുന്നംകുളം : കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ അമ്പത്തിനാലുകാരനെ സ്റ്റേഷനകത്ത് വെച്ച് തെരുവ് നായ കടിച്ചു. ഇന്ന് ഉച്ചക്ക്‌ 12 മണിയോടെയാണ്‌ സംഭവം. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പരാതിയുമായി ‌കുന്നംകുളം പോലീസ്‌ സ്റ്റേഷനിലെത്തിയ ചൂണ്ടൽ തെക്കൂട്ട്‌ വീട്ടിൽ വേലായുധനെയാണ് പോലീസ്‌ സ്റ്റേഷന്‌ അകത്ത്‌ വെച്ച് തെരുവ്‌ നായ കടിച്ചത്.

ഒന്നര വർഷത്തിലേറെയായി കുന്നംകുളം പോലീസ്‌ സ്റ്റേഷനിലാണ് ഈ നായയുടെ കിടപ്പ്. ചില സമയങ്ങളിൽ സ്റ്റേഷന്റെ ചവിട്ട്‌ പടിയിൽ കിടക്കുന്ന തെരുവ്‌ നായ ഇന്ന് സ്റ്റേഷനകത്തായിരുന്നു കിടന്നിരുന്നത്‌.
നായയെ ഓടിച്ചു വിടാൻ മുൻപ് പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും ഒന്നും വിജയിച്ചില്ല. പോലീസ് സ്റ്റേഷന്റെ ഉള്ളിലും ചവിട്ടുപടിയിലും ഒക്കെയായി സ്ഥിരമായി കഴിയുന്ന നായ സ്റ്റേഷനിൽ എത്തുന്നവർക്ക് ഒരു കൗതുകമായിരുന്നു. ഈ നായയാണ് ഇന്ന് അക്രമകാരിയായത്.
കടിയേറ്റ വേലായുധൻ കുന്നംകുളം താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ തേടി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

planet fashion

Comments are closed.