mehandi new

ചാവക്കാട് ഐ ഗ്രൂപ്പിന്റെ തേരോട്ടം; കോൺഗ്രസ്സ് മേഖല കമ്മിറ്റികളിൽ എ ഗ്രൂപ്പ്‌ സാന്നിധ്യമില്ല – മുതുവട്ടൂർ മേഖലാ കമ്മിറ്റി രൂപീകരിച്ചു

fairy tale

ചാവക്കാട് : മണ്ഡലത്തിൽ  ശക്തി തെളിയിച്ച് ഐ ഗ്രൂപ്പ്‌ കോൺഗ്രസ്‌  തേരോട്ടം തുടരുന്നു. നിലവിലെ മണ്ഡലം നേതൃത്വത്തെ വെല്ലുവിളിച്ച്  മേഖലാ കമ്മിറ്റികളുടെ രൂപീകരണവും പ്രവർത്തനങ്ങളും ശക്തമാകുന്നു. ചാവക്കാട് ടൗൺ, മണത്തല, തിരുവത്ര മേഖലാ കമ്മിറ്റികൾക്ക് പുറമെ മുതുവട്ടൂർ മേഖലാ കോൺഗ്രസ്‌ കമ്മിറ്റിയും രൂപീകരിച്ചു. മുതുവട്ടൂർ മേഖലയിലെ  7  വാർഡുകൾ ചേർന്നതാണ്    മുതുവട്ടൂർ മേഖല കമ്മിറ്റി. ഇതോടെ നാലു മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭയിലെ 32 വാർഡുകളിലും ഗ്രൂപ്പ് ശക്തിപ്പെടും. 

planet fashion

കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി എ ഗോപ പ്രതാപൻ  യോഗം ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ കൗൺസിലർ ബേബി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ പി വി ബദറുദ്ധീൻ,  ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ്  കെ വി സത്താർ, മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ തേർളി അശോകൻ, ചാവക്കാട് ടൗൺ മേഖല കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അനീഷ്‌ പാലയൂർ, യുത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റിഷി ലാസർ, മഹിളാ കോൺഗ്രസ്‌ മണ്ഡലം സെക്രെട്ടറി സജ്‌ന ശിഹാബ്, കൗൺസിലർ സുപ്രിയ രാമചന്ദ്രൻ, പ്രമോദ് പുന്ന,  ലോഹിതാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.

മുതുവട്ടൂർ മേഖല കോൺഗ്രസ്‌ കമ്മിറ്റി   ഭാരവാഹികളായി സക്കീർ കരിക്കയിൽ (പ്രസിഡന്റ്‌ ), വൈസ് പ്രസിഡന്റ്‌ മാരായി സൈസൻ മാറോക്കി, സജ്‌ന ശിഹാബ്, മോഹനൻ,  ജനറൽ സെക്രട്ടറിയായി പ്രമോദ് പുന്ന, ജോയിന്റ് സെക്രട്ടറി മാരായി കമറു പുന്ന, ഷെരീഫ്, ചന്ദ്രൻ, മുസ്തക്കി മുതുവട്ടൂർ,  ട്രഷറർ ആയി ലോഹിതാക്ഷൻ എന്നവരെയും തെരഞ്ഞെടുത്തു. തൃശൂർ എം പി  ടി എൻ പ്രതാപൻ നയിക്കുന്ന സ്നേഹ സന്ദേശ യാത്ര  വിജയിപ്പിക്കുവാൻ  മുതുവട്ടൂർ മേഖല കമ്മിറ്റിയോഗം തീരുമാനിച്ചു.

Jan oushadi muthuvatur

Comments are closed.