ചാവക്കാട്: ലോക പ്രശ്‌സ്ത ഗായകൻ മുഹമ്മദ് റഫിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കടപ്പുറം സി എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ റഫി അനുസ്മരണവും റഫി നൈറ്റും സംഘടിപ്പിച്ചു. പ്രശസ്ത ഗായകരായ ലിയാക്കത്ത് വടക്കേകാട്, നാസർ പൊന്നാനി, പി ബി താമീർ,ഗിറ്റാറിസ്റ്റ് ലത്തീഫ് ചാവക്കാട്, തബലിസ്റ്റ് സുരേന്ദ്രൻ, ഉമ്മർ മന്നലാംകുന്ന് തുടങ്ങിയവർ റഫി നൈറ്റിനെ ആസ്വാദ്യകാരമാക്കി.
സി എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്റർ ചെയർമാൻ പി വി ഉമ്മർകുഞ്ഞി, ജനറൽ കൺവീനർ പി എം മുജീബ്, ബി കെ സുബൈർ തങ്ങൾ, തെക്കരകത്ത് കരീം ഹാജി, ആർ കെ ഇസ്മായിൽ, വി ഉമ്മർ ഹാജി, ഗസൽ ഗായകൻ അഹമ്മദ് മുഈനുദ്ധീൻ, മാപ്പിള കലാകാരൻ ഗഫൂർ അണ്ടത്തോട്, ആർ ടി ഇസ്മായിൽ, ബ്ലാങ്ങാട് ജനകീയ സംഗീത സഭ കൺവീനർ കെ അബ്ദുൽ ജബ്ബാർ, റാഫി വലിയകത്ത്, എ എച്ച് സൈനുൽ ആബിദിൻ, ആർ എസ് മുഹമ്മദ് മോൻ, പി ബി ഹുസൈൻ, കരിമ്പി സൈതുമുഹമ്മദ്, പി എ അഷ്‌കർ അലി, വി എം മനാഫ്, ടി ആർ ഇബ്രാഹിം, ഹുസൈൻ മാട്ടുമ്മൽ, പി കെ അലി, നാസർ എ കെ ജി, റാഫി കടവിൽ, ലത്തീഫ് അറക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.